കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ പബ്ലിക്കേഷന്‍സ് ഡിവിഷന്‍ സുല്‍ത്താന റസിയ, റാണി ലക്ഷ്മിബായി, സരള പഞ്ചതന്ത്രം, സര്‍ദാര്‍ പട്ടേല്‍: സചിത്ര ജീവചരിത്രം, എന്നീ മലയാള പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവത്തോടനുബന്ധിച്ചായിരുന്നു പ്രകാശനം. പുരാവസ്തു ഗവേഷകന്‍ കെ.കെ. മുഹമ്മദ് പുസ്തകോത്സവ സമിതി അദ്ധ്യക്ഷന്‍ ഇ.എന്‍. നന്ദകുമാറിന് പുസ്തകങ്ങള്‍ നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. പബ്ലിക്കേഷന്‍സ് ഡിവിഷന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. സാധനാ റാവത്ത് അദ്ധ്യക്ഷത വഹിച്ചു. കുട്ടികളുടെ പുസ്തകോ ത്സവം, സാഹിത്യമത്സരം എന്നിവയില്‍ മികവ് പുലര്‍ത്തിയവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ഡയറക്ടര്‍ ജനറല്‍ സമ്മാനിച്ചു.
















