കോഴഞ്ചേരി: മണ്ഡലകാലം ആരംഭിച്ചതോടെ ദിവസവും നൂറുകണക്കിന് അയ്യപ്പന്മാര് കാല്‍നടയായി സഞ്ചരിക്കുന്ന പരമ്പരാഗത തിരുവാഭരണ പാതയോടുള്ള അവഗണന തുടരുന്നു.
കോഴഞ്ചേരി പഴയതെരുവില്‍ നിന്ന് കടമ്മനിട്ട റോഡില്‍ പാമ്പാടിമണ്‍ അയ്യപ്പക്ഷേത്രത്തിന്റെ മുന്‍ ഭാഗം വരെയുള്ള റോഡിന്റെ അവസ്ഥയാണ് ഏറെദയനീയം.
കടമ്മനിട്ട, നാരങ്ങാനം, റാന്നി ഭാഗങ്ങളില്‍ നിന്നുള്ള വാഹനങ്ങളും ടൗണിലേക്ക് പ്രവേശിക്കുന്നത് ഇതുവഴിയാണ്. ഏറെ തിരക്കുള്ള റോഡിന്റെ പല ഭാഗങ്ങളും തകര്‍ന്നു കിടക്കുകയാണ്. ഇരു ചക്രവാഹനങ്ങള്‍ കുഴിയില്‍ വീണ് അപകടം ഉണ്ടാകുന്നത് പതിവാണ്.
അറ്റകുറ്റപ്പണിക്ക് ഇറക്കിയിട്ടിരിക്കുന്ന മെറ്റല്‍ റോഡിലേക്ക് നിരന്നുകിടക്കുന്നതും അപകടത്തിന് കാരണമാകുന്നു. ഒട്ടേറെത്തവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
പരമ്പരാഗത തിരുവാഭരണപ്പാതയിലൂടെ കാല്‍നടയായി ശബരിമലയ്ക്ക് പോകുന്ന ആയിരക്കണക്കിന് അയ്യപ്പന്മാരോടും പൊതുജനങ്ങളോടുമുള്ള അധികൃതരുടെ അവഗണനയാണ് റോഡ് നന്നാക്കാത്തതിന് പിന്നിലെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
അടിയന്തരമായി റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയില്ലെങ്കില്‍ സമരപരിപാടികള്‍ ആരംഭിക്കാന്‍ യോഗം തീരുമാനിച്ചു. പ്രസിഡന്റ് രാജേഷ് കോളത്ര അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: