കല്‍പ്പറ്റ: പരിവര്‍ത്തിതക്രൈസ്തവ ശുപാര്‍ശിത വിഭാഗവികസനകോര്‍പ്പറേഷന്‍ കോഴിക്കോട്, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കാസര്‍ഗോഡ്, കണ്ണൂര്‍ മലപ്പുറം ജില്ലകളിലെ പട്ടികജാതിയില്‍നിന്നും ക്രിസ്തുമതത്തിലേയ്‌ക്ക്പരിവര്‍ത്തനം ചെയ്തിട്ടുള്ളവരും പട്ടികജാതിയിലേയ്‌ക്ക് ശുപാര്‍ശചെയ്തിട്ടുള്ളവിഭാഗത്തില്‍പെട്ടവരുമായ(ഒഇസി മാത്രം, മുന്നോക്ക/പിന്നോക്കവിഭാഗങ്ങളിലെ മറ്റുജാതിക്കാര്‍അര്‍ഹരല്ല)18നും 45നും ഇടയില്‍പ്രായമുള്ള എസ്എസ്എല്‍എസി യോഗ്യതയുള്ള യുവസംരഭകര്‍ക്ക് നാഷണല്‍ബാക്ക്‌വേര്‍ഡ് ക്ലാസ്സസ് ഫിനാന്‍ഷ്യല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ ധനസഹായത്തോടെ തൊഴില്‍സംരഭങ്ങള്‍ തുടങ്ങുന്നതിനായി രണ്ട്ദിവസത്തെ സൗജന്യപരിശീലനം നടത്തും. പരിശീലനം പൂര്‍ത്തിയാകുന്നവര്‍ക്ക് കോര്‍പ്പറേഷന്‍ കുറഞ്ഞനിരക്കില്‍ സ്വയം തൊഴില്‍വായ്‌പ അനുവദിക്കും. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, ജാതി, മത, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെപകര്‍പ്പ്, എസ്എസ്എല്‍എസി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ കോര്‍പ്പറേഷന്റെ കോഴിക്കോട് റീജിയണല്‍ഓഫീസില്‍ 10നകം ലഭിക്കണം. വിലാസം:റീജിയണല്‍മാനേജര്‍, സംസ്ഥാന പരിവര്‍ത്തിതക്രൈസ്തവ ശുപാര്‍ശിതവിഭാഗ വികസന കോര്‍പ്പറേഷന്‍, ശാസ്ത്രിനഗര്‍, എരഞ്ഞിപ്പാലം, കോഴിക്കോട്-06.
















