പനമരം: റവന്യു ജില്ലാസ്കൂള്‍ കലോത്സവത്തില്‍ എന്‍എസ്എസിനും മീനങ്ങാടിക്കും കിരീടം. ജില്ലയിലെ 105 സ്കൂളുകളില്‍ നിന്നായി 2062 വിദ്യാര്‍ഥികളാണ് കലോത്സവത്തില്‍ മാറ്റുരച്ചത്. 291 ഇനങ്ങളിലായാണ് മത്സരങ്ങള്‍ നടന്നത്. ഉപജില്ലകളില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ മാനന്തവാടിക്കാണ് കിരീടം. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മാനന്തവാടിയും ബത്തേരിയും കിരീടം പങ്കിട്ടു. യുപിയില്‍ വൈത്തിരി ഉപജില്ലയ്ക്കാണ് ഒന്നാം സ്ഥാനം. ഹൈസ്കൂള്‍ വിഭാഗത്തില്‍ കല്‍പ്പറ്റ എന്‍എസ്എസ് എച്ച്എസ്എസ് തുടര്‍ച്ചയായ 21ാം തവണയും കിരീടം ചൂടി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മീനങ്ങാടി ഗവ.ഹയര്സെക്കന്ഡറിസ്കൂള് ചരിത്രത്തില്‍ ആദ്യമായി കിരീടം ചൂടി. യുപി വിഭാഗത്തില്‍ കല്‍പ്പറ്റ എസ്കെഎം െജഎച്ച്എസ്എസിനാണ് കിരീടം.
ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ സമാപനം ഐ സി ബാലകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷത വഹിച്ചു. സി കെ ശശീന്ദ്രന് എംഎല്‍എ സമ്മാനദാനം നിര്‍വഹിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പികെ അസ്മത്ത്, ജില്ലാപഞ്ചായത്തംഗങ്ങളായ പി.ഇസ്മായില്‍, ഒ.ആര്.രഘു, വര്‍ഗീസ് മൂരിയന്‍കാവില്‍, എന്‍.പി.കുഞ്ഞുമോള്‍, പി.സഫിയ, പനമരം ഗ്രാമപഞ്ചായത്ത് പ്രസസിഡന്റ് സീനാ സാജന്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.ബാബുരാജന്, പനമരം ജിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ എംആര്‍ രാമചന്ദ്രന്, പ്രധാനാധ്യാപകന് ജോഷി കെ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: