ചേര്‍ത്തല: സ്ത്രീകള്‍ അംഗങ്ങളായുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ സെക്രട്ടറിയേറ്റ് ജീവനക്കാരന്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തത് വിവാദമായി. വാര്‍ത്തകള്‍ മാത്രം എന്ന ഗ്രൂപ്പിലാണ് തിരുവിഴ സ്വദേശിയായ ഉദ്യോഗസ്ഥന്‍ വീഡിയോ പോസ്റ്റ്‌ചെയ്തത്.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ അംഗങ്ങളായുള്ള ഗ്രൂപ്പിലേക്ക് എത്തിയ ദൃശ്യത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടും ഉദ്യോഗസ്ഥന്‍ ദൃശ്യം പിന്‍വലിക്കാന്‍ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. ജോലി സമയത്താണ് ഇയാള്‍ വീഡിയോ പോസ്റ്റ് ചെയ്തതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
പ്രതിഷേധം ശക്തമായതോടെ അഡ്മിന്‍ ഗ്രൂപ്പ് ഡിലീറ്റു ചെയ്യുകയായിരുന്നു.
















