കാലടി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന രജതജൂബിലിയാഘോഷം 11ന് തുടങ്ങും. രാവിലെ 10.30ന് സര്‍വകലാശാല ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. സംസ്കൃത സര്‍വ്വകലാശാല വിസി ഡോ. ധര്‍മ്മരാജ് അടാട്ട് അധ്യക്ഷനാകും. ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് മുന്‍ വൈസ് ചാന്‍സിലര്‍മാരെ ആദരിക്കും. രജതജൂബിലിയോടനുബന്ധിച്ച് ലോഗോ രൂപകല്പനയ്ക്കുള്ള സമ്മാനദാനം പ്രൊഫ. കെ.കെ. വിശ്വനാഥന് നിര്‍വ്വഹിക്കും. പണ്ഡിറ്റ് സുബ്ബരാമ ഭട്ടര്‍ എന്‍ഡോവ്മെന്റ് ആര്. വെങ്കടകൃഷ്ണനില് നിന്നും സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ. ടി. മിനി സ്വീകരിക്കും. കാലടി ഗ്രാമപഞ്ചായത്ത് പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി സര്‍വകലാശാല സ്ഥിതിചെയ്യുന്ന വാര്‍ഡിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്ന പ്രവൃത്തി സര്‍വകലാശാലയുടെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്നതിന്റെ ആദ്യഗഡു കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന് സര്‍വകലാശാലാ ഫിനാന്‍സ് ഓഫീസര്‍ കൈമാറും. ശീര്‍ഷക ഗാന അവതരണം, സംഗീത സപര്യ, ബാവുള്‍ സംഗീതം, നൃത്ത സപര്യ തുടങ്ങിയ കലാപരിപാടികളും അരങ്ങേറും. സര്‍വ്വകലാശാല ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ വൈസ് ചാന്‍സിലര്‍ ഡോ. ധര്‍മ്മരാജ് അടാട്ട്, സിന്‍ഡിക്കേറ്റ് അംഗങ്ങളായ പ്രൊഫ. കെ.കെ. വിശ്വനാഥന്, പ്രൊഫ. തോമസ് ജോബ് കാട്ടൂര്‍, പ്രൊഫ. എസ്. മോഹന്‍ദാസ്, രജിസ്ട്രാര്‍ ഡോ. ടി.പി. രവീന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: