കൊച്ചി: എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ പദ്ധതികളെ പരിചയപ്പെടുത്തുന്ന സ്റ്റാള്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നു. കേന്ദ്ര സര്‍ക്കാറിന്റെ ജനക്ഷേമ പദ്ധതികളെക്കുറിച്ച് വിശദമാക്കുന്ന സ്റ്റാളില്‍ നിത്യേന നിരവധി പേരാണ് എത്തുന്നത്. കേന്ദ്ര പരസ്യ ദൃശ്യ പ്രചാരണ വിഭാഗം (ഡിഎവിപി) ആണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.
കേന്ദ്ര നൈപുണ്യ വികസന സഹ മന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെ ഉദ്ഘാടനം ചെയ്ത സ്റ്റാളില്‍ കേന്ദ്ര സര്‍ക്കാറിന്റെ വികസന ക്ഷേമ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കുന്ന വിവരണങ്ങള്‍ ലഭ്യമാണ്.
മൂന്ന് വര്‍ഷത്തിനിടയില്‍ സര്‍ക്കാര്‍ യുവാക്കള്‍ക്കായും സ്ത്രീകള്‍ക്കായും കര്‍ഷകര്‍ക്കായും സമഗ്ര വികസനത്തിനായുമെല്ലാം പ്രഖ്യാപിച്ച പദ്ധതികളുടെ ലഘു വിവരണങ്ങളാണ് സ്റ്റാളില്‍ ഒരുക്കിയിരിക്കുന്നത്. വിവിധ സാമ്പത്തിക സുരക്ഷാ പദ്ധതികള്‍, ശുചിത്വ ഭാരതം, കര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ സ്റ്റാളില്‍ ലഭ്യമാണ്.
സര്‍ക്കാര്‍ സേവനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ലഘുലേഖകളും സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. 10ന് പ്രദര്‍ശനം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: