കൊച്ചി: തീരദേശ നിവാസികളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം നല്‍കുന്നതിനായി ചെല്ലാനം മുതല്‍ ബീച്ച് റോഡ് വരെ പുലിമുട്ടുകള്‍ സ്ഥാപിക്കണമെന്ന് ന്യൂനപക്ഷ മോര്‍ച്ച ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ശക്തമായ തിരമാലകളില്‍ തകര്‍ന്ന എല്ലാ വീടുകളും പുനര്‍നിര്‍മ്മിക്കണമെന്നും, ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ചെല്ലാനം സ്വദേശികളെ പുനരധിവസിപ്പിക്കാന്‍ യുദ്ധക്കാലടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ബിജെപി ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്, ജില്ലാ പ്രസിഡന്റ് എന്‍.എല്‍.ജെയിംസ്, ജില്ലാ ജനറല്‍ സെക്രട്ടറി ലാലന് കുമ്പനായി, സി.ഡി.അഗസ്റ്റിന്, കെ.വി.സേവ്യര്‍ തുടങ്ങിയവര്‍ ദുരിതാശ്വാസ ക്യാമ്പുകളും തീരദേശ വീടുകളും സന്ദര്‍ശിച്ചു. എറണാകുളം ബിജെപി ന്യൂനപക്ഷ മോര്‍ച്ചയുടെ ക്രിസ്തുമസ് ന്യൂയര്‍ ആഘോഷങ്ങള്‍ കഷ്ടതയനുഭവിക്കുന്ന തീരദേശ നിവാസികള്ക്കൊപ്പമായിരിക്കുമെന്ന് ജില്ലാ ജനറല്‍ കണ്‍വീനര്‍ ലാലന് കുമ്പനായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: