തലശ്ശേരി: കേരള ഫോക്‌ലോര്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ 12, 13, 14 തീയ്യതികളില്‍ തലശ്ശേരിയില്‍ മാപ്പിള കലോത്സവം നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ സാംസ്‌കാരിക ഫണ്ടില്‍ നിന്ന് 15 ലക്ഷം രൂപ ചെലവഴിച്ച് നടത്തുന്ന മാപ്പിള കലോത്സവത്തിന്റെ ഉദ്ഘാടനം 12 ന് വൈകുന്നേരം 4 മണിക്ക് ടൗണ്‍ഹാളില്‍ കെ.കെ.രാഗേഷ് എംപി നിര്‍വ്വഹിക്കും. പരിപാടിയുടെ ഭാഗമായി പാചകമത്സരം, അറബനമുട്ട്, കുത്ത്‌റാത്തീബ്, മൈലാഞ്ചിയിടല്‍ മത്സരങ്ങളും ഇശല്‍മേളയും നടക്കും. 13 ന് കളരിപ്പയറ്റ്, കോല്‍ക്കളി, പരിചകളി, ഇശല്‍സന്ധ്യ എന്നിവയും 14 ന് വൈകുന്നേരം 4 മണിക്ക് കോല്‍ക്കളി, ഒപ്പന, വട്ടപ്പാട്ട് എന്നിവയും നടക്കും.
പത്രസമ്മേളനത്തില്‍ എരഞ്ഞോളിമൂസ, പി.വി.ലവ്‌ലിന്‍, ഉസ്മാന്‍ പി വടക്കുമ്പാട്, ബക്കര്‍ തോട്ടുമ്മല്‍, ഷമീര്‍ എന്നിവര്‍ പങ്കെടുത്തു.
















