കണ്ണൂര്‍: സ്വന്തം ജോലി നിര്‍വഹിക്കുന്നതില്‍ സൈനികര്‍ കാണിക്കുന്ന ഊര്‍ജസ്വലതയും അര്‍പ്പണബോധവും സര്‍ക്കാര്‍ ജീവനക്കാര്‍ മാതൃകയായി കാണണമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അഭി്രപായപ്പെട്ടു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സായുധസേന പതാക ദിനപരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുദ്ധരംഗത്ത് മാത്രമല്ല, ദുരന്തമുഖങ്ങളിലും സൈനികരെയാണ് ജനങ്ങള്‍ എന്നും സഹായത്തിനായി ആശ്രയിക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ദുരന്തങ്ങളില്‍ തകര്‍ന്ന റോഡുകളും പാലങ്ങളും പുനര്‍നിര്‍മിക്കുന്നതിനും സൈനിക വിഭാഗങ്ങള്‍ മികച്ച പരിശീലനം ലഭിച്ചവരാണ്. സാധാരണ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ വര്‍ഷങ്ങള്‍ കൊണ്ട് മാത്രം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ഇത്തരം പ്രവൃത്തികള്‍ വളരെ വേഗം ചെയ്യാന്‍ സൈനിക വിഭാഗങ്ങള്‍ക്ക് കഴിയാറുണ്ട്. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാന്‍ സായുധ സേനയുടെ ഈ ആശയങ്ങളോടുള്ള ഹൃദയാഭിമുഖ്യവും ഭൗതികമായ സാന്നിധ്യവും അത്യന്താപേക്ഷിതമാണ്. സൈനികര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യുകയെന്ന് സമൂഹത്തിന്റെ ബാധ്യതയാണ്. ജീവിതവ്രതമായി നാം ഇത് സ്വീകരിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
സൈനികരുടെയും വിമുക്തഭടന്‍മാരുടെയും വിവിധ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് സബ്കലക്ടറുടെ നേതൃത്വത്തില്‍ മാസത്തില്‍ രണ്ട് തവണ പ്രത്യേക സിറ്റിങ്ങ് നടത്താന്‍ ക്രമീകരണം ചെയ്തതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി അറിയിച്ചു. ഈ മാസം തന്നെ ഇത് ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. റിട്ട. ലഫ്. ജനറല്‍ വിനോദ് നായനാര്‍ സൈനിക സ്മരണിക ജില്ലാതല പ്രകാശനം നിര്‍വഹിച്ചു. റിട്ട. കേണല്‍ എന്‍.വി. ജി നമ്പ്യാര്‍ സായുധസേന പതാകദിന സന്ദേശം നല്‍കി. വിവാഹ ധനസഹായ വിതരണം റിട്ട. ക്യാപ്റ്റന്‍ ബാലകൃഷ്ണന്‍ നായര്‍ നിര്‍വഹിച്ചു. ഗവ. വനിത കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഓമന പങ്കന്‍, കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് കണ്ണൂര്‍ മേഖല പ്രസിഡണ്ട് ടി.സോമശേഖരന്‍, എന്‍സിസി ചീഫ് ഓഫീസര്‍ കെ.കെ.വിനോദ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന്‍, എന്‍.ശാന്തമ്മ ടീച്ചര്‍, സാവിത്രി മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹോം ഗാര്‍ഡ് ടി.വി.മാധവനെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ രാമചന്ദ്രന്‍ ബാവിലേരി സ്വാഗതവും എം.രവീന്ദ്രന്‍ നന്ദിയും പറഞ്ഞു. നേരത്തെ കണ്ണൂരിലെ യുദ്ധസ്മാരകത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പുഷ്പചക്രം സമര്‍പ്പിച്ചു.
















