മാനന്തവാടി: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കറുവാദ്വീപ് അടച്ചുപൂട്ടിയത് സിപിഎം-സിപിഐ തമ്മിലടിമൂലമാണെന്ന് ബിജെപി പാല്‍വെളിച്ചം ബൂത്ത് സമ്മേളനം. കമ്മ്യൂണിസ്റ്റ്പാര്ട്ടിനേതാക്കളുടെ സ്വാര്‍ത്ഥതമൂലം കുറുവാദ്വീപ് ടൂറിസംമേഖലയിലെ നിരവധിപേരുടെ ഉപജീവനമാര്‍ഗം മുടങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തങ്ങളുടെ ചവിട്ട്നാടകം അവസാനിപ്പിക്കാന്‍ ഇടത്പാര്‍ട്ടികള്‍ തയ്യാറാകണം. അല്ലാത്തപക്ഷം വിനോദസഞ്ചാരികളെ ആശ്രയിച്ച് വിവിധ തൊഴില്‍ മേഖലയിലേര്പ്പെട്ടിരിക്കുന്ന കടുംബശ്രീ യൂണിറ്റുകള്‍ അടക്കമുള്ള നാട്ടിലെ സാധാരണക്കാടൊപ്പം ബിജെപി സമര മുഖത്തിറങ്ങും. ബിജെപി ഉത്തരമേഖലാ അദ്ധ്യക്ഷഷന് വി വി രാജന് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ അദ്ധ്യക്ഷന്‍ സജി ശങ്കര്‍, മണ്ഡലം പ്രസിഡണ്ട് കണ്ണന് കണിയാരം, വില്‍ഫ്രെഡ് മുതിരക്കാലായില്‍, മനോജ് മാരിയില്‍, എംആര്‍ മനോജ്, പത്മരാജന്, പൗത്രന്, ഇ സജീഷ് വിജയന്, അനില്‍കുമാര്‍, ബിന്ദുവിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: