മാനന്തവാടി:സമഗ്ര പച്ചക്കറി കൃഷി ലക്ഷ്യം വെച്ച് തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പച്ചക്കറി തൈ വിതരണം തവിഞ്ഞാൽ സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രൻ നിർവ്വഹിച്ചു.5376 കുടുംബങ്ങൾക്ക് 13 4400 പച്ചക്കറിതൈകളാണ് സൗജന്യമായി പഞ്ചായത്ത് നൽകുന്നത്.2017-18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങളിലും ജൈവ പച്ചക്കറി തൈകൾ നൽകുന്നത് വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ സ്വന്തമായി ഉൽപ്പാദിപ്പിച്ച് വിഷ രഹിത പച്ചക്കറികൾ എല്ലാ കുടുംബത്തിലും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈമ മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ കെ.ജി.സുനിൽ പദ്ധതി വിശദീകരണം നടത്തി. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബാബു ഷജിൽ കുമാർ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ എൻ.ജെ. ഷജിത്ത്,കെ.ഷബിത, ഗ്രാമപഞ്ചായത്ത് മെമ്പർ സുരേഷ് ബാബു.സി.ഡി.എസ്.ചെയർപേഴ്സൺ റോസമ്മ ബേബി, ബാങ്ക് പ്രസിഡന്റ് പി.വാസു, എം.സി.ചന്ദ്രൻ ,പ്രഭ സുരേഷ്, ബാങ്ക് സെക്രട്ടറി നസീമ തുsങ്ങിയവർ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: