പനമരം: കണിയാമ്പറ്റ, പനമരം പഞ്ചായത്തുകളിലെ പൊതുനിരത്തുകളില്‍ ജനങ്ങള്‍ക്ക് ഉപകാരമില്ലാത്ത തരത്തില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ പേരില്‍ ബസ്കാത്തിരിപ്പ് കേന്ദ്രങ്ങള്‍ കെട്ടിപ്പൊക്കുന്നു. കല്‍പ്പറ്റ-മാനന്തവാടി പാതയോരങ്ങളിലാണ് ഇത്തരം അശാസ്ത്രീയമായ രീതിയില്‍ ഒന്നിലധികം ബസ്സ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നത്. ഇവിടങ്ങളിലെല്ലാം പഞ്ചായത്ത് അധീനതയിലുള്ള ബസ്സ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഉണ്ടെന്നതും ശ്രദ്ധേയമാണ്. പരസ്പരം മത്സര ബുദ്ധിയോടെ രാഷ്ട്രീയ സംഘടനകള്‍ അവരുടെ ശക്തി കാണിക്കുവാനായാണ് ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്തുവരുന്നതെന്നും ഇവയൊന്നും ജനങ്ങള്‍ക്ക് ഒരുവിധത്തിലും ഉപകരപ്പെടുന്നില്ല എന്നതാണ് സത്യം.
കണിയാമ്പറ്റ ടൗണില്‍ റോ ഡരികില്‍ ഫൂട്പാത്തിന് മു ന്നിലായാണ് സിപിഎമ്മിന്റെ യും മുസ്ലീംലീഗിന്റെയും ബ സ് കാത്തിരിപ്പ്കേന്ദ്രങ്ങള്‍ നി ര്‍മ്മിച്ചിരിക്കുന്നത്. ഇത് പലപ്പോഴും ഗതാഗതതടസ്സവുമണ്ടാക്കുന്നു. ഇവയ്ക്കുമുന്നിലായാണ് പഞ്ചായത്തിന്റെ ബസ്കാത്തിരിപ്പുകേന്ദ്രം.ഏകദേശം 25000 ഓളം രൂപ ചെലവഴിച്ചാണ് ഇങ്ങനെയുള്ള കേന്ദ്രങ്ങള്‍ പൊതുസ്ഥലത്ത് നിര്‍മ്മിക്കുന്നത്. വഴിയോര ഇലക്ട്രിക് പോസ്റ്റുകളിലും മതിലുകളിലുമൊക്കെയുള്ള പരസ്യബോര്‍ഡുകള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന്കാണിച്ച് നീക്കം ചെയ്യാന്‍ ധൃതി കാണിക്കുന്ന അധികൃതര്‍ ഇത്തരത്തിലുള്ള അ നധികൃത നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകാണ്. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ബലത്തില്‍ സ്ഥാപിക്കുന്ന അനധികൃത ബസ് സ്റ്റോപ്പുകള്‍ നീക്കാന്‍ അധികാരികള്‍ പേടി കാണിക്കുന്നു. ഇത്തരം പ്രവൃത്തികളെ നിസ്സാരവല്ക്കാരിച്ചാല് ഭാവിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കും.
ഭീമമായ തുക അനാവശ്യ കാര്യങ്ങളില്‍ വിനിയോഗിക്കുന്ന സംഘടനകള്‍ ഇത്തരം തുകകള്‍ സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്കായി ചെലവഴിക്കണമെന്നാണ് പൊതുജനങ്ങളുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: