തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയില്‍ പ്രസവിച്ച യുവതിക്ക് എയിഡ്‌സ് ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് അമ്മയുടെയും കുഞ്ഞിന്റെ സംരക്ഷണച്ചുമതല വനിതാ കമ്മീഷന്‍ ഏറ്റെടുത്തു. യുവതിയുടെ ഭര്‍ത്താവിന് രോഗബാധയുണ്ട്. യുവതിയുടെ സംരക്ഷണത്തിന് ആരും തയാറാകാത്തതിനെ തുടര്‍ന്നാണ് സംഭവമറിഞ്ഞ് കമ്മീഷന്‍ ചെയര്‍പെഴ്‌സണ്‍ എം.സി. ജോസഫൈന്‍ ഇടപെട്ടത്. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിനെ ചുമതലപ്പെടുത്തി. തുടര്‍ന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുമായും പത്തനാപുരം ഗാന്ധിഭവനുമായും ബന്ധപ്പെട്ട് യുവതിക്ക് താമസസൗകര്യമൊരുക്കി. കഴിഞ്ഞയാഴ്ചയാണ് യുവതി എസ്.എ.ടി ആശുപത്രിയില്‍ പ്രസവത്തിനെത്തിയത്.
















