കൊച്ചി: ഇരുപത്തിയൊന്നാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ബാലാമണിഅമ്മ പുരസ്ക്കാരം കെ.എല്‍. മോഹനവര്‍മ്മയ്ക്ക് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് സമ്മാനിച്ചു. സ്വച്ഛ സുന്ദരമായതും മാതൃത്വം തുളുമ്പുന്നതുമാണ് ബാലാമണിഅമ്മയുടെ കവിതകളെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ എഴുത്തുകാര്‍ കൈവെയ്ക്കാന്‍ മടിക്കുന്ന മേഖലകളില്‍ പോലും സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ പുസ്തകങ്ങള്‍ രചിച്ച കെ എല്‍ മോഹനവര്‍മ്മയ്ക്ക് പുരസ്ക്കാരം നല്‍കിയത് സന്തോഷം നല്കുന്നു. എണ്‍പത് കഴിഞ്ഞ മോഹനവര്‍മ്മ എഴുപതോളം പുസ്തകങ്ങള്‍ എഴുതി എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. എസ്. രമേശന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. സുലോചന നാലപ്പാട്ട്, പ്രൊഫ. സി. എന്‍ രത്നം, ഇ. എം ഹരിദാസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: