മട്ടാഞ്ചേരി: ഓഖി ചുഴലിക്കാറ്റിന്റെ ആശങ്ക ഒഴിഞ്ഞതോടെ ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ സര്‍വ്വീസ് പുനരാരംഭിച്ചു. നാല് കപ്പലുകളിലായി 1800 ഓളം ദ്വീപ് നിവാസികളാണ് ചൊവാഴ്ച കൊച്ചിയില്‍നിന്ന് യാത്ര പുറപ്പെട്ടത്. ഒരാഴ്ചയായി കപ്പല്‍ സര്‍വ്വീസ് സ്തംഭനത്തിലായിരുന്നു. ചുഴലിക്കാറ്റിന് ശേഷം കാലവസ്ഥാ അനുകൂലമായതോടെയാണ് കപ്പല്‍ സര്‍വ്വീസ് തുടങ്ങുന്നതിന് അധികൃതര്‍ തയ്യാറായത്.
250 യാത്രക്കാരുമായി ലക്ഷദ്വീപ് സീ, 800 ഓളം യാത്രക്കാരുമായി കോറലും ലഗൂണും, 700 പേരുമായി കവരത്തിയുമാണ് യാത്ര തിരിച്ചത്. നാലുമണിക്കൂറിനകമാണ് ഓരോ കപ്പലുകളും യാത്ര തുടങ്ങിയത്. കവരത്തി, അഗത്തി, മിനിക്കോയ്, കല്‍പ്പേനി, ബംഗാരം, ആഡ്രോത്ത് തിന്നക്കര, തുടങ്ങിയി ഇടങ്ങളിലേയ്ക്കാണ് കപ്പലുകള്‍ പോയതെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഡെപ്യൂട്ടി ഡയറക്ടര്‍ ചെറിയ കോയ പറഞ്ഞു.
ഡിസംബര്‍ ഒന്നിന് ലക്ഷദ്വീപിലേക്ക് തിരിച്ച ലഗൂണ്‍ മോശം കാലാവ സ്ഥയെ തുടര്‍ന്ന് യാത്രക്കാരുമായി മടങ്ങുകയായിരുന്നു. യാത്രക്കാരുടെ എണ്ണവും പ്രത്യേക സാഹചര്യവും പരിഗണിച്ച് ലക്ഷദ്വീപ് സീ അധിക സര്‍വ്വീസും നടത്തുന്നുണ്ട്. ചികിത്സ, പഠനം, കച്ചവടം, തുടങ്ങി വിവിധ വശ്യങ്ങള്ക്കായെത്തിയ ആയിരത്തിലെറെ ദ്വീപുനിവാസികളാണ് കൊച്ചിയില്‍ കുടുങ്ങിയത്. ലക്ഷദ്വീപ് സമൂഹത്തിലെ ആറ് ദ്വീപുകളെ ബന്ധിപ്പിച്ചുള്ള കപ്പല്‍ രണ്ട് ദിവസം കഴിഞ്ഞ് കൊച്ചിയില്‍ തിരിച്ചെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: