തിരുവനന്തപുരം: ഭാഷാപണ്ഡിതനും കവിയും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. ടി.ജി. രാമചന്ദ്രന്‍പിള്ളയെ ഐരാണിമുട്ടം തുഞ്ചന്‍ സ്മാരക സമിതിയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റായിരുന്ന ഡോ. എം.ആര്‍. തമ്പാന്‍ സംസ്ഥാനതല ഉപദേശകസമിതി ചെയര്‍മാന്‍ ആയതോടെയാണ് ഡോ. ടി.ജി. രാമചന്ദ്രന്‍പിള്ള സമിതി പ്രസിഡന്റായി നിയോഗിക്കപ്പെട്ടത്.
കോളേജ് വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, തൃപ്പൂണിത്തുറ ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പാള്‍, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, ചിറ്റൂര്‍ ഗവണ്‍മെന്റ് കോളേജ് എന്നിവിടങ്ങളിലെ മലയാളം വിഭാഗം മേധാവി, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല പ്രൊഫസര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കാലിക്കട്ട് സര്‍വ്വകലാശാല, മഹാത്മാഗാന്ധി സര്‍വ്വകലാശാല എന്നിവിടങ്ങളിലെ പിഎച്ച്ഡി ബോര്‍ഡ് ചെയര്‍മാന്‍, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല, മലയാള സാഹിത്യ ചരിത്ര പ്രോജക്ട് ഡയറക്ടര്‍, കേരള സര്‍വ്വകലാശാല, മലയാള സാഹിത്യ ചരിത്ര പ്രോജക്ട് ഡയറക്ടര്‍, കേരള സര്‍വ്വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍, കോളേജ് അധ്യാപക നിയമന സെലക്ഷന്‍ കമ്മിറ്റിയിലെ വിദഗ്ധ അംഗം തുടങ്ങിയ നിലയകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഡോ. പിള്ള
















