തിരുവനന്തപുരം: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ നേത്യത്വത്തില്‍ ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിന് മുന്നില്‍ ഭക്തജന സംഗമം നടന്നു. മാതാ അമ്യതാനന്ദമയി കൈമനം മഠാധിപതി ശിവാമ്യത ചൈതന്യ ഭക്തജന സംഗമം ഉദ്ഘാടനം ചെയ്തു. മണ്ണിന്റെ അവകാശികളായ നമുക്ക് സമൂഹത്തില്‍ ഭയരഹിതമായി ജീവിക്കാന്‍ അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി സന്ദീപ് തമ്പാനൂര്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്രപുരോഗതിക്കായി കഴിഞ്ഞ 35 വര്‍ഷമായി കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനം നടന്നുവരുന്നു. എന്നാല്‍ ഇപ്പോള്‍ ക്ഷേത്രം കയ്യടക്കാന്‍ ആസൂത്രിത ശ്രമം നടക്കുകയാണെന്നും ഇതിനെ എന്ത് വിലകൊടുത്തും തടയുമെന്നും സന്ദീപ് തമ്പാനൂര്‍ പറഞ്ഞു. സിപിഎം നിരന്തരം ഇവിടെ സംഘര്‍ഷം സ്യഷ്ടിക്കാന്‍ ശ്രമിക്കുന്നു. ക്ഷേത്രത്തിന്റെ മുന്‍വശം മറയ്‌ക്കുന്ന വിധം സിപിഎം ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും സ്ഥാപിച്ചിരുന്നു. ഇതിനെതിരെ ഭക്തജന കൂട്ടായ്‌മയുടെ നേത്യത്വത്തില്‍ നാല് ദിവസം മുന്‍പ് നാമജപയാത്ര നടത്തി. നാമജപയാത്ര ക്ഷേത്രം ചുറ്റി ക്ഷേത്രത്തിന്റെ മുന്‍വശം ഭഗവാന്റെ ചിത്രം സ്ഥാപിക്കാന്‍ ശ്രമിച്ചപ്പോള്‍ ചിലര്‍ സാമൂഹ്യവിരുദ്ധര്‍ ഇതിനെ തടഞ്ഞു. ക്ഷേത്ര ആചാരങ്ങളെയും വിശ്വാസങ്ങളെയും തകര്‍ക്കാന്‍ ശ്രമിക്കുന്ന സിപിഎം നീക്കത്തിനെതിരെയാണ് ക്ഷേത്രത്തിന് മുന്നില്‍ ഇന്നലെ നൂറോളം പേര്‍ പങ്കെടുത്ത ഭക്തജന സംഗമം നടന്നത്.
കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് സി.കെ കുഞ്ഞ്, വിശ്വഹിന്ദു പരിഷത്ത് ജില്ലാ അധ്യക്ഷന്‍ മോഹന്‍കുമാര്‍, വഴയില ഉണ്ണി, ഗോവര്‍ദ്ധനന്‍ നായര്‍, റജി തുടങ്ങിയവര്‍ സംസാരിച്ചു.
















