കോഴഞ്ചേരി: പള്ളിയോടസേവാസംഘവും, ജില്ലാപഞ്ചായത്തും ചേര്‍ന്ന് സംഘടിപ്പിക്കുന്ന വഞ്ചിപ്പാട്ടുപഠനകളരി 28, 29, 30, 31 എന്നീ തീയതികളില്‍ നടക്കും. മൂന്നു മേഖലകളിലും 28,29,30 തീയതികളില്‍ +2 വരെയുള്ള കുട്ടികള്‍ക്ക് പരിശീലനം നല്‍കും. 31 ന് രാവിലെ 10 മണിക്ക് ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ നടത്തുന്ന സമാപന സമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി ഉദ്ഘാടനം ചെയ്യും. വഞ്ചിപ്പാട്ടു പഠനകളരിയുടെ ജനറല്‍ കണ്‍വീനറായി പള്ളിയോടസേവാസംഘം വൈസ് പ്രസിഡന്റ് കെ.പി. സോമനേയും (9745955394) കിഴക്കന്‍ മേഖല കണ്‍വീനറായി സഞ്ജീവ് കുമാറിനേയും (9447047311) മദ്ധ്യമേഖലാ കണ്‍വീനറായി വി. വിശ്വനാഥപിള്ളയേയും (8547064303) പടിഞ്ഞാറന്‍ മേഖല കണ്‍വീനറായി ട്രഷറാര്‍ ബി. കൃഷ്ണകുമാര്‍ കൃഷ്ണവേണിയേയും (9446286926) തിരഞ്ഞെടുത്തു. കിഴക്കന്‍മേഖലയിലുള്ള കുട്ടികള്‍ക്ക് കുറിയന്നൂര്‍ 748-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗമന്ദിരത്തിലും മദ്ധ്യമേഖലയില്‍ പാഞ്ചജന്യം ഓഡിറ്റോറിയത്തിലും പടിഞ്ഞാറന്‍മേഖലയിലുള്ള കുട്ടികള്‍ക്ക് ചെങ്ങന്നൂര്കീഴ്ച്ചേരിമേല് നരസിംഹസ്വാമിക്ഷേത്രഓഡിറ്റോറിയത്തിലും വഞ്ചിപ്പാട്ട് ആശാന്മാര്് പരിശീലനം നല്കം. സമാപന സമ്മേളനത്തില്‍ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: