മട്ടന്നൂര്‍: ലോക ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട് ചാവശ്ശേരി ജിഎച്ച്എസ്എസ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റും ഐഇഡിഎസ്എസും സംയുക്തമായി ഭിന്നശേഷിക്കാര്‍ക്കൊപ്പം ഒരുദിനം എന്ന പരിപാടി സംഘടിപ്പിച്ചു. നഗരസഭാ കൗണ്‍സിലര്‍ വി.വി.മിനി ഉദ്ഘാടനം ചെയ്തു. ഷാജി മാത്യു, സജി വര്‍ഗ്ഗീസ് എന്നീ കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. ഭിന്നശേഷിക്കാരായ കര്‍ഷകരും വിദ്യാര്‍ത്ഥികളും തങ്ങളുടെ അനുഭവങ്ങള്‍ എസ്പിസി കാഡറ്റുകളുമായി പങ്കുവെച്ചു. പി.കെ.അയൂബ് അധ്യക്ഷതവഹിച്ചു. ടി.കെ.തങ്കച്ചന്‍, സി.ആര്‍.കോമളവല്ലി, ടി.സി.റോസമ്മ, കെ.മനോഹരന്‍, ജി.ശ്രീകുമാര്‍, വി.കെ.ഫവിയോള, ജില്‍സമ്മ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
















