കണ്ണൂര്‍: ജില്ലയിലെ ആഭരണ നിര്‍മാണ തൊഴിലാളികളുടെ വേതന വര്‍ദ്ധനവ് സംബന്ധിച്ച തര്‍ക്കം ജില്ലാ ലേബര്‍ ഓഫീസര്‍ സുരേന്ദ്രന്‍ ടി വി യുടെ സാന്നിധ്യത്തില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയില്‍ ഒത്തുതീര്‍ന്നു. വ്യവസ്ഥയനുസരിച്ച് തൊഴിലാളികള്‍ക്ക് നിലവിലുളള വേതന നിരക്കില്‍ 23 ശതമാനം വര്‍ദ്ധനവ് ലഭിക്കും. കരാറിന് 2018 ജനുവരി മുതല്‍ 2 വര്‍ഷത്തെ പ്രാബല്യം ഉണ്ടായിരിക്കും. ചര്‍ച്ചയില്‍ മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് കൃഷ്ണദാസ് സി വി, കെ എം സ്‌കറിയച്ചന്‍, എം.വി.അബ്ദുള്‍ അസീസ്, എം.ബാലന്‍ എന്നിവരും യൂണിയനെ പ്രതിനിധീകരിച്ച് കുടുവന്‍ പത്മനാഭന്‍, ഇ.എസ്.സന്തോഷ് കുമാര്‍, കെ.സി. ജ്യോതീന്ദ്രന്‍ എന്നിവരും പങ്കെടുത്തു.
















