പയ്യന്നൂര്‍: ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ പയ്യന്നൂര്‍ താലൂക്കിന് അനുമതി നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. പയ്യന്നൂര്‍ നിയോജക മണ്ഡലം വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
താലൂക്ക് നടപ്പിലാക്കുന്നതിനാവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിനുള്ള ചില സാങ്കേതിക തടസ്സങ്ങളും സാമ്പത്തിക ചെലവുകളുമാണ് സര്‍ക്കാരിനെ അലട്ടിക്കൊണ്ടിരിക്കുന്നതെന്നും ഇന്നത്തെ യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
















