ബത്തേരി: വില്‍പ്പനക്കായി കൊണ്ടുവന്ന അതീവസംരക്ഷണപ്രാധാന്യവിഭാഗത്തില്പെട്ട ഉടുമ്പുമായി അഞ്ചംഗസംഘത്തെ വനംവകുപ്പ് പിടികൂടി.ആലപ്പുഴ ചേര്‍ത്തല സ്വദേശികളായ .ഇവര്ഉപയോഗിച്ച കാറും വനംവകുപ്പ് കസ്റ്റഡിയിലെടുത്തു.ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ മൂലങ്കാവില്‍ വെച്ചാണ് സംഘത്തെ പിടികൂടിയത്.കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.ആലപ്പുഴ ചേര്‍ത്തല സ്വദേശികളായ തങ്കച്ചന്(43),ശ്യാംകുമാര്‍(32),അരുണ്‍(29),ഷൈജു(40),വിനോദ്കുമാര്‍(37) എന്നിവരെയാണ് വനംപിടികൂടിയത്.ഇവരില്‍ നിന്നും 1972 വന്യജീവസംരക്ഷണ നിയമപ്രകാരം അതീവസംര്കഷണ പ്രാധാന്യപട്ടികയില് ഉള്‍പ്പെട്ട ഉരഗവര്ഗ്ഗത്തില്പെടുന്ന വില്‍പ്പനക്കെത്തിച്ച ഉടുമ്പിനെയും ഇവര്‍ എത്തിയ ഇന്നോവകാറും വനംവകുപ്പ് ക്സ്റ്റഡിയിലെടുത്തു.വയനാട് വന്യജീവി സങ്കേതം വാര്ഡന് എന്‍.ടി.സാജന് ലഭി്ച്ച രഹസ്യവിവരത്തി്ന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അഞ്ചംഗസംഘത്തെ മൂലങ്കാവില്‍ വെച്ച് ഇന്ന്പുലര്‍ച്ചയോടെ പിടികൂടിയത്.പിടക്കപെട്ട തങ്കച്ചന്റെ വീടിനുസമീപത്തുനിന്നുമാണ് ഉടുമ്പിനെ ലഭിച്ചതെന്നാണ് ചോദ്യംചെയ്യലില്‍ ഇവര്‍ പറഞ്ഞതെന്ന് വനംവകുപ്പ് പറഞ്ഞു.വയനാട്ടില്‍ വില്‍പ്പനക്കായാണ് ഉടുമ്പിനെ എത്തിച്ചത്.ബത്തേരി റേഞ്ച് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്ഡന് ആര്.കൃഷ്ണദാസ്,മുത്തങ്ങ റെയിഞ്ച് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്ഡന് വി.അജയ്ഘോഷ് എന്നിവരുടെ നേതൃത്വത്തിലാണ് സംഘത്തെ പിടികൂടിയത്.കോടതിയല്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.കുറഞ്ഞ് മൂന്ന് വര്‍ഷം മുതല്‍ എഴുവര്‍ഷം വരെ തടുവശിക്ഷ ലഭിക്കുന്ന കുറ്റമാണ് ഇത്.കഴിഞ്ഞദിവസം ഇരുതലമൂരി പമ്പുമായി നാലംഗ സംഘത്തെയും വനംവകുപ്പ് പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: