കല്‍പ്പറ്റ:ഒരുകിലോ കഞ്ചാവുമായി യുവാവിനെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു.തൃക്കൈപ്പറ്റ സ്വദേശി ജംഷീദ്(27)ആണ് പിടിയിലായത്.തിങ്കളാഴ്ച വൈകിട്ട് ബത്തേരി കെ.എസ്.ആര്.ടി.സി ഡിപ്പോ പരിസരത്ത് വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്.ജംഷീദ് സഞ്ചരിച്ചിരുന്ന ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.
ബത്തേരി പോലീസിന് ലഭിച്ച് രഹസ്യവിവരത്തിന്റെ അട്സ്ഥാനത്തിലാണ് തിങ്കളാഴ്ച വൈകിട്ടോടെ ജംഷീദിനെ കെ.എസ്.ആര്.ടി.സി ഡിപ്പോ പരിസരത്ത് വെച്ച് പോലീസ് പിടികൂടിയത്.ഇയാളുടെ പക്കല്‍ നിന്നും ഒരു കിലോ 50ഗ്രാം കഞ്ചാവും പോലീസ് കണ്ടെടത്തു.ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.പോലീസിനെ കണ്ട് രക്ഷപെടാന്‍ ശ്രമംനടത്തിയെങ്കിലും പോലീ്സ് പിടികൂടുകയായിരുന്നു.വില്‍പ്പനയ്ക്കായി കൊണ്ടുവന്നതാണ് കഞ്ചാവെന്ന് പോലീസ് പറഞ്ഞു.അഡീഷണല്‍ എസ്.ഐ.എ.കെ.ജോണി,സീനിയര്‍ സി.പി.ഒ ഹരീഷ്കുമാര്‍,സി.പി.ഒ മാരായ ഹസ്സന്,ബിജു എന്നിവരുടെ നേതൃത്വത്തിലാണ് ജംഷീദിനെ പിടികൂടിയത്.ഇയാളെ പിന്നീട് വടകര നാര്‍ക്കോട്ടിക്സെല്‍ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: