ബത്തേരി:വില്പ്പനയ്ക്കായെത്തിച്ച് ഇരുതലമൂരിയുമായി വനംവകുപ്പ് പിടികൂടിയവരെ കോടതി റിമാന്റ്ചെയ്തു.തിങ്കളാഴ്ച ഉച്ചയോടെയാണ് നാല്‍വര്‍സംഘത്തെ മൂലങ്കാവില്വെച്ച് പിടികൂടിയത്.മണ്ണാര്‍ക്കാട് സ്വദേശികളായ ഇവര്‍ തമിഴ്നാട്ടില്‍ നിന്നും വാങ്ങി കര്‍ണ്ണാടകയിലെ മൈസൂരിലേക്ക് വില്‍പ്പനയ്ക്കായി കൊണ്ടുപോകുന്നതിന്നിടെയാണ് വനംവകുപ്പിന് ലഭിച്ച് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നാല്‍വര്‍ സംഘത്തെ പിടികൂടിയത്.മണ്ണാര്‍ക്കാട് സ്വദേശികളായഅലിഹസ്സന്(63),മുഹമ്മദ്ശരീഫ്(31),കാര്ത്തികേയന്(29),അബ്ദുറഹിമാന്(23)എന്നിവരാണ് പിടിയിലായത്.ഇവരില്‍ നിന്നും ഇരുതലമൂരി പാമ്പിനെയും കടത്താന്‍ ഉപയോഗിച്ച് കാറും കസ്റ്റഡിയിലെടുത്തു.കൂടാതെ പോര്‍ട്ടബിള്‍ വെയിംഗ് മെഷിന്,മൊബൈല്‍ഫോണുകള്‍,ഫോണ്‍,സിംകാര്‍ഡുകള്‍ എന്നവയും കണ്ടെടുത്തു.പതിനാലര ലക്ഷംരൂപയ്ക്ക് തമിഴ്നാട്ടില്‍ നിന്നും അലിഹസ്സനാണ് ഇരുതലമൂരി പാമ്പിനെ വാങ്ങിയത്.തുടര്‍ന്ന് 35 ലക്ഷം രൂപയ്ക്ക് വില്പ കരാറാക്കി മൈസൂരുവിലേക്ക് കൊണ്ടുപോകുന്നതിന്നിടെയാണ് വനംവകുപ്പിന്റെ പിടിയിലാവുന്നത്.സംഭവത്തില്‍ കേസെടുത്ത് ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.1972ലെ വന്യജീവി നിയമപ്രകാരം ഷെഡ്യൂള്‍ നാലില്‍ ഉള്‍പ്പെടുന്നതാണ് ഇരുതലമൂരി പാമ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: