ആലുവ: മുന്നറിയിപ്പില്ലാതെ ട്രിപ്പ് മുടക്കി കല്ല്യാണ ഓട്ടത്തിന് പോകുന്ന ബസുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. രണ്ട് ബസുകള്‍ക്കെതിരെയാണ് കഴിഞ്ഞ ദിവസം നടപടിയെടുത്തത്. കാക്കനാട്-ഇടക്കൊച്ചി റൂട്ടിലോടുന്ന രോഹിത്, ഫോര്‍ട്ടുകൊച്ചി-പെരുമ്പടപ്പ് റൂട്ടിലോടുന്ന ലാല്‍ മോട്ടേഴ്സ് എന്നീ ബസുകള്‍ക്കെതിരെയാണ് ആലുവ ജോയിന്റ് ആര്‍ടിഒ നടപടിയെടുത്തത്. ഞായറാഴ്ചകളില്‍ വ്യാപകമായി ബസുകള്‍ ട്രിപ്പുകള്‍ മുടക്കുന്നത് യാത്രാ ക്ലേശമുണ്ടാക്കുന്നുവെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.
റൂട്ട് ബോര്‍ഡ് വെച്ചാണ് ട്രിപ്പുകള്‍ നടത്തിയിരുന്നത്. സ്വകാര്യ ബസുകള്‍ കല്ല്യാണ ഓട്ടത്തിന് പോകുമ്പോള്‍ മോട്ടോര്‍ വകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്. രണ്ട് ബസുകള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് ജോയിന്റ് ആര്‍ടിഒ സി.എസ്. അയ്യപ്പന് അറിയിച്ചു.
ലൈസന്‍സില്ലാതെ വാഹനമോടിച്ചവര്ക്കെതിരെയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഇരുചക്രവാഹനമോടിച്ചവര്ക്കെതിരേയും മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്.
ആറ് പേര്‍ക്കെതിരെയാണ് ശിക്ഷാ നടപടികള്‍ എടുത്തിരിക്കുന്നത്. പതിനെട്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ വാഹനമോടിച്ചതിന് രണ്ട് രക്ഷിതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് ജോയിന്റ് ആര്‍ടിഒ അറിയിച്ചു. വിവിധ നിയമലംഘനം നടത്തിയ 20 പേരുടെ ലൈസന്‍സാണ് കഴിഞ്ഞ മാസം സസ്പെന്റ് ചെയതത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: