കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തില്‍ വിശ്വസംസ്‌കൃത പ്രതിഷ്ഠാനവും തിരുനക്കര ക്ഷേത്രോപദേശക സമിതിയും സംയുക്തമായി നടത്തുന്ന ദശദിന സംസ്‌കൃത സംഭാഷണ ശിബിരം തിരുനക്കര ക്ഷേത്രത്തിന്റെ ഊട്ടുപുരയില്‍ തുടങ്ങി. 12ന് സമാപിക്കും .വൈകുന്നേരം 5മുതല്‍ 6.30വരെയാണ് ശിബിരം..സൗജന്യമായി പ്രായഭേദമന്യേ ഏവര്‍ക്കും പങ്കെടുക്കാം. സംസ്‌കൃതഭാഷ ഏറ്റവും ലളിതമായ രീതിയില്‍ ശിബിരത്തില്‍ പഠിപ്പിക്കും.
















