കണ്ണൂര്‍: സോഷ്യലിസ്റ്റ് ജനതാദളിന്റെ ആഭിമുഖ്യത്തില്‍ വ്യവസായ സംരക്ഷണ കണ്‍വെന്‍ഷന്‍ ഇന്ന് നടക്കും. ഉച്ചക്ക് 2 മണിക്ക് കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റിന് സമീപമുള്ള യോഗശാലഹാളില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ എസ്‌ജെഡി സംസ്ഥാന പ്രസിഡണ്ട് വി.വി.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എസ്‌ജെഡി സംസ്ഥാന ജനറല്‍സെക്രട്ടറി എ.കെ.സതീഷ് ചന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. കളത്തിങ്കല്‍ ബി.സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. എസ്‌ജെഡി സംസ്ഥാന, ജില്ലാ നേതാക്കളായ എം.ഐ.അലി, ബാലഗംഗാധര തിലകന്‍, മേരിജോസ്, ഉഷ മടപ്പുര, വി.കല്യാണി, ഇ.എ.ശ്യാം, രവീന്ദ്രനാഥ് കടമ്പൂര്‍, രാജീവന്‍ പള്ളിക്കണ്ടി, സി.കെ.രൂപ, അഡ്വ.കെ.കമലാക്ഷന്‍, സുലൈഖ ചന്ദ്രോത്ത്, സുശീല്‍ കുമാര്‍, ഹാജിറ നസീര്‍ എന്നിവര്‍ സംസാരിക്കും.
















