കണ്ണൂര്‍: മാങ്ങാട്ടുപറമ്പില്‍ നടന്ന കണ്ണൂര്‍ ജില്ലാ ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഫിസിക്കല്‍ എഡുക്കേഷന്‍ ഡയരക്ടര്‍ ഡോ.പി.ടി.ജോസഫ് ഫ്‌ളാഗ് ഓഫ് ചെയ്തു. വിവിധ വിഭാഗങ്ങളിലായി നടന്ന ചാമ്പ്യന്‍ഷിപ്പില്‍ സിഎച്ച്എംഎസ്എച്ച്എസ് എളയാവൂര്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. കെഎസ്എസ്‌കെ ഉക്കാസ്‌മെട്ട രണ്ടാം സ്ഥാനം കരസ്ഥമാക്കി.
പുരുഷ വിഭാഗത്തില്‍ കെഎസ്എസ്‌കെ ഉക്കാസ്‌മെട്ട ഒന്നാം സ്ഥാനം നേടി. ആണ്‍കുട്ടികളുടെ അണ്ടര്‍ 18, അണ്ടര്‍ 16 വിഭാഗങ്ങളില്‍ സിഎച്ച്എംഎസ് എളയാവൂര്‍ ചാമ്പ്യന്‍മാരായി. പെണ്‍കുട്ടികളുടെ അണ്ടര്‍ 18, അണ്ടര്‍ 16 വിഭാഗങ്ങളില്‍ ജിവിഎച്ച്എസ്എസ് കണ്ണൂരും ചാമ്പ്യന്‍മാരായി.
സമാപനച്ചടങ്ങില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസര്‍ ഡോ.കെ.സുരേഷ് കുട്ടി മെഡലുകള്‍ വിതരണം ചെയ്തു. ഷിനില്‍ കുര്യാക്കോസ് സ്വാഗതവും പി.നാരായണന്‍കുട്ടി നന്ദിയും പറഞ്ഞു.
















