ഇരിക്കൂര്‍: പെരുമണ്ണില്‍ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങവെ ജീപ്പിടിച്ച് 10 പിഞ്ചു വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ട ദുരന്തത്തിന്റെ ഒമ്പതാം വാര്‍ഷിക ദിനമായ ഇന്നലെ പെരുണ്ണിലെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ പരിപാടിയും സംഘടിപ്പിച്ചു.
മരണപ്പെട്ട കുട്ടികളുടെ കുടുംബാംഗങ്ങളും നാട്ടുകാരും ജനപ്രതിനിധികളും സാമൂഹ്യ-സാംസ്‌ക്കാരിക രാഷ്‌ട്രീയ രംഗത്തെ നിരവധി പ്രമുഖരും പെരുമണ്ണ് നാരായണ വിലാസം എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും ചടങ്ങില്‍ സംബന്ധിച്ചു. പുഷ്പാര്‍ച്ചനയ്‌ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, പടിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ശ്രീജ, വാര്‍ഡ് മെമ്പര്‍ പ്രസന്ന, പി.പി.ദിവാകരന്‍, പി.കെ.സോമന്‍ നമ്പ്യാര്‍, സി.വി.രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പുഷ്പാര്‍ച്ചനയ്‌ക്ക് നേതൃത്വം നല്‍കി. പെരുമണ്ണ് നാരായണ വിലാസം എല്‍പി സ്‌കൂളില്‍ അനുസ്മരണ പരിപാടിയും നടന്നു.
















