കമ്പളക്കാട്: പിജി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സോഷ്യല്‍വര്‍ക്ക് ഹോളിക്രോസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് ടെക്നോളജി കോളജിലെ സോഷ്യല്‍വര്‍ക്ക് വിഭാഗം വിദ്യാര്‍ത്ഥികള്‍ മെച്ചന ഗവ.എല്‍പി സ്കൂളില്‍ നടന്നുവന്നിരുന്ന ഏഴ്ദിവസത്തെ സഹവാസ ക്യാമ്പ് സമാപിച്ചു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ അടുത്തറിയുകയും സാമൂഹികവും സാംസ്കാരികവുമായുള്ള മനുഷ്യന്റെ പുരോഗതിയില്‍ സാഹായിക്കുകയും ചെയ്യുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം. ശ്രമദാനം, ഹ്രസ്വചിത്ര പ്രദര്‍ശനം, ബോധവല്‍ക്കരണ ക്ലാസുകള്‍, തെരുവുനാടകങ്ങള്‍ കലാപരിപാടികള്‍ തുടങ്ങിയവ ക്യാമ്പിന്റെഭാഗമായി സംഘടിപ്പിച്ചു.
സമാപന സമ്മേളനം കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെന്്ര സാലി ബാബു അദ്ധ്യക്ഷത വഹിച്ചു. സുപ്രന്, ഫ്രാന്‍സിസ്, ഫിലിപ്പ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: