കല്‍പ്പറ്റ: തോട്ടം തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ സര്‍ക്കാറിന്റെയും മാനേജ്മെന്റിന്റെയും ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണുന്നതിന് സംയുക്ത തോട്ടം തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ 21ന് നടത്തുന്ന കളക്ടറേറ്റ് മാര്‍ച്ച് വിജയിപ്പിക്കാന്‍ ജില്ലാ സംയുക്ത ട്രേഡ് യൂണിയന് യോഗം തീരുമാനിച്ചു. തോട്ടം തൊഴിലാളികളുടെ അടിസ്ഥാന ശമ്പളം 18000 രൂപയാക്കുക, ശമ്പളം നേരിട്ട് പണമായി നല്‍കുക, വേതന വിതരണത്തില്‍ കൃത്യത പാലിക്കുക, തൊഴില്‍ ദിനങ്ങള്‍ വെട്ടികുറക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം നടത്തുന്നത്. കളക്ടറേറ്റ് മാര്‍ച്ചിന്റെ പ്രചാരണാര്‍ത്ഥം ഒന്‍പതിന് മേപ്പാടിയില്‍ ജില്ലയിലെ തൊഴിലാളികളുടെ കണ്വെന്ഷന് നടത്തും. യോഗത്തില്‍ സി എച്ച് മമ്മി അധ്യക്ഷത വഹിച്ചു. പി.പി.എ കരീം, പി വി കുഞ്ഞിമുഹമ്മദ്(എസ്ടിയു), പി ഗഗാറിന്, യു കരുണന് (സിഐ ടിയു), പി കെ അനില്‍കുമാര്‍, പി ബി സുരേഷ് ബാബു (ഐഎന്‍ടിയുസി), എന്‍ പി ചന്ദ്രന്, പി കെ അച്ചുതന് (ബിഎംഎസ്), എന്‍ വേണുഗോപാല്‍ (പിഎല്‍എ), എന്‍ ഒ ദേവസ്യ, ബാലകൃഷ്ണന് (എച്ച്എംഎസ്), യുസുഫ്(എ ഐടിയുസി) സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: