കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാകാന്‍ മാസങ്ങള്‍ മാത്രം മുന്നില്‍ നില്‍ക്കെ ഉത്തരമലബാറിന്റെ വിവിധ മേഖലകളില്‍ നിരവധി അവസരങ്ങള്‍ തുറക്കപ്പെടുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് വിവിധ പദ്ധതികള്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജനങ്ങളെ ബോധവല്‍ക്കരിച്ച് സംരംഭകരെ ഉണര്‍ത്തി നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി ‘ഡെസ്റ്റിനേഷന്‍ കണ്ണൂര്‍ -പരിധിയില്ലാത്ത അവസരങ്ങള്‍’ എന്ന പേരില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പദ്ധതികളാണ് ആരംഭിക്കുന്നത്. ഇതിന്റെ മുന്നോടിയായി നാളെ കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ സംഘാടക സമിതി രൂപീകരണവും ലോഗോ പ്രകാശനവും നടക്കും. വൈകുന്നേരം 6 മണിക്ക് നടക്കുന്ന പരിപാടി ഇ.പി.ജയരാജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളും കണ്ണൂരിന്റെ രാഷ്‌ട്രീയ സാമൂഹ്യ-സാംസ്‌ക്കാരിക വ്യാപാര രംഗത്തെ പ്രമുഖരും സംബന്ധിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ചേംമ്പര്‍ പ്രസിഡണ്ട കെ.ത്രിവിക്രമന്‍, കെ.വിനോദ് നാരായണന്‍, സഞ്ജയ ആറാട്ട് പൂവാടന്‍, കെ.എസ്.അബ്ദുള്‍ സത്താര്‍, സി.അനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
















