Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

സിപിഎം മാനന്തവാടി ഏരിയാ സമ്മേളനത്തില്‍ നേതാക്കള്‍ക്കെതിരെ വിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2017, 10:46 pm IST
in Wayanad

മാനന്തവാടി: സിപിഎം മാനന്തവാടി ഏരിയാ സമ്മേളനത്തില്‍ നേതാക്കള്‍ക്കെതിരെ വിമര്‍ശനം. ഏരിയാകമ്മറ്റി പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി സമ്മേളന പ്രതിനിധികള്‍ നേതാക്കള്‍ക്കും ത്രിതല ഭരണ സമിതിക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. മാനന്തവാടി ഏരിയ കമ്മറ്റിക്ക് കീഴിലെ 113 ബ്രാഞ്ചുകളെ പ്രതിനിധീകരിച്ച് 162 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. ഇതില്‍ 145 തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും 17 അംഗ ഏരിയ കമ്മറ്റി അംഗങ്ങളുമാണ്.

സമ്മേളനത്തിന്റെ ആദ്യദിനമായ ഞായറാഴ്‌ച്ച ഏരിയ സെക്രട്ടറി കെ.എം.വര്‍ക്കി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കപ്പെടുന്നതായി ഒന്നുമില്ല. നിശ്ചയിക്കപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ബ്രാഞ്ച് തലം വരെ നടന്നുവെന്നാണ് പറയുന്നത്. ഏരിയ കമ്മറ്റി അംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണ തൃപ്തി രേഖപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പാര്‍ട്ടി ഭരണം കൈയാളുന്ന തിരുനെല്ലി, തവിഞ്ഞാല്‍ പഞ്ചായത്തുകള്‍, മാനന്തവാടി നഗരസഭ, എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണ തൃപ്തിയും രേഖപ്പെടുത്തി. എന്നാല്‍ വാളാട് ലോക്കല്‍ കമ്മറ്റിയില്‍ പാര്‍ട്ടിക്ക് നിരക്കാത്ത ചില വിഭാഗീയ പ്രവണതകള്‍ നടന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. റിപ്പോര്‍ട്ട് അവതരണത്തിനുശേഷം നടന്ന ഗ്രൂപ്പ് ചര്‍ച്ചയും പൊതുചര്‍ച്ചയും ഇന്നലെ പതിനൊന്ന് മണിയോടെയാണ് അവസാനിച്ചത്. ഏരിയാ സെക്രട്ടറി അവതരിപ്പിച്ച തൊട്ട് തലോടിയുള്ള റിപ്പോര്‍ട്ടിന് രൂക്ഷവിമര്‍ശനമാണ് പ്രതിനിധികളില്‍ നിന്നും ഉണ്ടായത്. പാര്‍ട്ടി ഭരണം കൈയാളുന്ന പഞ്ചായത്തുകളില്‍ പ്രതീക്ഷ യ്‌ക്കൊത്തുള്ള ഭരണമല്ല നടക്കുന്നതെന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

പാര്‍ട്ടി ഏരിയാ കമ്മറ്റി അംഗങ്ങളിലെ ചില സാമ്പത്തിക ക്രമക്കേടുകളും ചര്‍ച്ചാ വിഷയമായി. വാളാട് ലോക്കല്‍ കമ്മറ്റിയിലെ ചില വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ ഏരിയാ കമ്മറ്റി എന്ന നിലയില്‍ പ്രശ്‌ന പരിഹാരത്തിന് മുതിര്‍ന്നപ്പോള്‍ ഒരു ഭാഗത്തിന്റെ മാത്രംകൂടെ നിന്നുവെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. മാനന്തവാടി നഗരത്തിലേതുള്‍പ്പെടെ പ്രധാന റോഡുകള്‍ തകര്‍ന്ന് തരിപ്പണമായിട്ടും എംഎല്‍എ ഉള്‍പ്പെടെ ജനപ്രതിനിധികളും പാര്‍ട്ടി നേതൃത്വവും പ്രശ്‌നത്തില്‍ ഇടപ്പെട്ടില്ലന്ന രൂക്ഷവിമര്‍ശനവും പ്രതിനിധികള്‍ ഉന്നയിക്കുകയുണ്ടായി.

പൊതുവെ ഏരിയ കമ്മറ്റി അംഗങ്ങള്‍ എന്ന നിലയില്‍ പാര്‍ട്ടിക്കും ജനത്തിനും പൊതുജന പ്രശ്‌നങ്ങള്‍ക്കുമൊപ്പം നിന്നു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്നും സമ്മേളന പ്രതിനിധികളില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടതായാണ് ലഭിക്കുന്ന വിവരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

മാന്‍ഡ്രേക്ക് തൊട്ടതോടെ സഞ്ജുവീണുവെന്ന് ജോയ് മാത്യു, പിണറായിയുടെ അനുഗ്രഹം ഐപിഎല്ലില്‍ സഞ്ജുവിന് വിനയായെന്ന് നടന്‍

Kerala

മുരളീധരന്‍ വട്ടിയൂര്‍ക്കാവിലും ശബരീനാഥന്‍ നേമത്തും മൂന്നാമന്മാര്‍; ‍പക്ഷെ വിജയിയെ തീരുമാനിക്കുന്നതില്‍ ഇവര്‍ നേടുന്ന വോട്ട് നിര്‍ണ്ണായകം

Kerala

പറവൂരില്‍ കലാശക്കൊട്ടിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണ് മരിച്ചു

Kerala

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയില്‍ കല്ലേറും കൂട്ട അടിയും

വയനാട്ടിലെ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടക്കുന്നു (വലത്ത്)
Kerala

ചാണ്ടി ഉമ്മന് കൊട്ടിക്കലാശം ഇല്ല, ആ പണം കൊണ്ട് വീട് വെച്ച് നല്കുമെന്ന്; വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ആദ്യം വീട് നല്‍കൂവെന്ന് പരിഹാസം

പുതിയ വാര്‍ത്തകള്‍

‘ അന്ന് ആയത്തുള്ള അലി ഖമേനി പറഞ്ഞു, പേർഷ്യൻ ഭാഷ ഉണ്ടായത് തന്നെ സംസ്കൃതത്തിൽ നിന്ന് , സംസ്കൃതമാണ് നമ്മുടെ യഥാർത്ഥ ഭാഷ ‘

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

എന്‍ഡിഎക്ക് സീറ്റുകള്‍ ലഭിക്കാതിരിക്കാന്‍ ജാഗ്രത വേണം, സമ്പൂര്‍ണ ഭരണ വിരുദ്ധ വികാരം ഇല്ല- എസ്ഡിപിഐ

‘ കൊൽക്കത്തയെ ആക്രമിച്ചാൽ പാകിസ്ഥാൻ എത്ര തുണ്ടമാകുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ ‘ ; ഖ്വാജ ആസിഫിന് രാജ്നാഥ് സിംഗിന്റെ മറുപടി

മാറ്റം ഉറപ്പാക്കിയെന്ന് ഉറപ്പ്, വോട്ടുറപ്പാക്കാൻ ഒറ്റ നാൾകൂടി; അമ്പരപ്പിച്ച് ബിജെപി

‘ ഇതുവരെ ഉപയോഗിക്കാത്ത ആയുധങ്ങൾ ഇപ്പോഴും ഞങ്ങളുടെ പക്കലുണ്ട് ‘: ട്രംപിന് ശേഷം ഇറാന് മുന്നറിയിപ്പ് നൽകി ജെഡി വാൻസ്

ലൈംഗികാതിക്രമ കേസ് നല്‍കിയ യുവതിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

യുഎസ് സീല്‍ ടിം 6 അംഗങ്ങള്‍ (ഇടത്ത്) ഒസാമ ബിന്‍ ലാദന്‍ (വലത്ത്)

ഒസാമ ബിന്‍ലാദനെ വധിച്ച മരണത്തെ പുല്ലാക്കിയ സീല്‍ ടീം 6 ഇറാനില്‍ എത്തി, ഇറാനില്‍ തകര്‍ന്ന് വീണ യുഎസ് വിമാനത്തിലെ പൈലറ്റിനെ രക്ഷിച്ചു

ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഖലീലുർ റഹ്മാന്റെ ഇന്ത്യാ സന്ദർശനം ഇന്ന് മുതൽ: ജയ്ശങ്കറുമായും അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തും

തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിൽ ദർശനം നടത്തി അനന്ത് അംബാനി ; പൊന്നിൻ കുടം സമർപ്പിച്ചു ; നവീകരണത്തിനായി 12 കോടി നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.