- ജെഇഇ മെയിന്‍ 2018 ഏപ്രില്‍ 8, 15, 16 തീയതികളില്‍ സിബിഎസ്ഇ നടത്തും. ഇതിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം തുടങ്ങി. അപേക്ഷ ജനുവരി ഒന്ന് വരെ. ഓള് ഇന്ത്യാ റാങ്ക്ലിസ്റ്റില്നിന്നും 31 എന്‍ഐടികളിലും 20 ഐഐഐടികളിലും കേന്ദ്ര ഫണ്ടോടുകൂടി പ്രവര്‍ത്തിക്കുന്ന 22 സ്ഥാപനങ്ങളിലും മറ്റ് നിരവധി മുന്‍നിര സ്ഥാപനങ്ങളിലും അണ്ടര്‍ഗ്രാഡുവേറ്റ് എന്‍ജിനീയറിംഗ്/ടെക്നോളജി/ആര്‍ക്കിടെക്ചര്‍/പ്ലാനിംഗ് കോഴ്സുകളില്‍ പ്രവേശനം ലഭിക്കും. www.jeemain.nic.in.-
- ശാസ്ത്രവിഷയങ്ങളില്‍ ഗവേഷണ പഠനത്തിനായുള്ള ജോയിന്റ് എന്‍ട്രന്‍സ് സ്ക്രീനിംഗ് ടെസ്റ്റ് (ജെസ്റ്റ്-2018) ഫെബ്രുവരി 18 ന്. ഓണ്‍ലൈന്‍ അപേക്ഷ ഡിസംബര്‍ 16 വരെ. യോഗ്യത നേടുന്നവര്‍ക്ക് 31 പ്രമുഖ ഗവേഷണ സ്ഥാപനങ്ങളില്‍ പിഎച്ച്ഡി, ഇന്റിഗ്രേറ്റഡ് പിഎച്ച്ഡി പ്രോഗ്രാമുകളില്‍ പ്രവേശനം ലഭിക്കും. ഫിസിക്സ്/തിയറിട്ടിക്കല്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ന്യൂറോ സയന്‍സസ് വിഷയങ്ങളിലാണ് ഗവേഷണപഠനാവസരം. www.jest.org.in.-
- തിരുവനന്തപുരം (കഴക്കൂട്ടം) ഉള്‍പ്പെടെ രാജ്യത്തെ 26 സൈനിക സ്കൂളുകളില്‍ 6, 9 ക്ലാസുകളിലേക്കുള്ള പ്രവേശന പരീക്ഷ ജനുവരി 7 ന്. പ്രവേശനം ആണ്‍കുട്ടികള്‍ക്ക്. അപേക്ഷ ഡിസംബര്‍ 5 വരെ. www.sainikschooladmission.in, www.sainikschooltvm.nic.in.-
- എന്ഐഎഫ്ടികളില് 2018 വര്‍ഷത്തെ ഫാഷന്‍ ഡിസൈന്‍, ഫാഷന്‍ ടെക്നോളജ അണ്ടര്‍ ഗ്രാഡുവേറ്റ്, പോസ്റ്റ് ഗ്രാഡുവേറ്റ് കോഴ്സുകളിലേക്കുള്ള അഭിരുചി പരീക്ഷ ജനുവരി 21 ന്. ഓണ്‍ലൈന്‍ അപേക്ഷ ഡിസംബര്‍ 29 വരെ. http://applyadmission.net/nift2018.-
- ഹൈദരാബാദിലെ (രാജേന്ദ്രനഗര്‍) നാഷണല്‍ അക്കാഡമി ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് മാനേജ്മെന്റും ഐസിഎആറും സംയുക്തമായി 2018 വര്‍ഷം നടത്തുന്ന പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്മെന്റ് അഗ്രികള്‍ച്ചര്‍ (പിജിഡിഎംഎ) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ഓണ്‍ലൈനായി ഡിസംബര്‍ 31 വരെ. http://naarm.org.in/pgdma.-
- വിദേശത്ത് പത്താം ക്ലാസില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് എന്‍സിഇആര്‍ടിയുടെ ദേശീയ പ്രതിഭാനിര്‍ണയ രണ്ടാംഘട്ട പരീക്ഷയില്‍ നേരിട്ട് പങ്കെടുക്കാം. അപേക്ഷാഫോമും വിശദവിവരങ്ങളും വെബ്സൈറ്റിലുണ്ട്. അപേക്ഷ ഡിസംബര്‍ 31 വരെ. പരീക്ഷ 2018 മെയ് 13 ന് ഇന്ത്യയിലെ 36 കേന്ദ്രങ്ങളില്‍. www.ncert.nic.in.-
- പുതുച്ചേരി ജിപ്മെര്‍ 2018 ജൂലൈയിലാരംഭിക്കുന്ന എംബിബിഎസ് കോഴ്സിലേക്കുള്ള പ്രത്യേക പ്രവേശന പരീക്ഷ ജൂണ്‍ 3 ഞായറാഴ്ച ദേശീയതലത്തില്‍ നടക്കും. ഇതിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് മാര്‍ച്ച് 7 മുതല്‍ ഏപ്രില്‍ 13 വരെ സമയം ലഭിക്കും. വിജ്ഞാപനം യഥാസമയം വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. www.jipmer.edu.in/announcement.-
- ന്യൂദല്‍ഹി ഉള്‍പ്പെടെ എയിംസുകളില്‍ 2018 വര്‍ഷത്തെ എംബിബിഎസ് എന്‍ട്രന്‍സ് പരീക്ഷ മേയ് 27 ഞായറാഴ്ച ദേശീയതലത്തില്‍ നടക്കും. ഫലപ്രഖ്യാപനം ജൂണ്‍ 21 ന്. ആദ്യ അഡ്മിഷന് കൗണ്‍സലിംഗ് ജൂലൈ 3 മുതല്‍ 6 വരെ. എന്‍ട്രന്‍സ് പരീക്ഷാ ഷെഡ്യൂള്‍ വെബ്സൈറ്റില്‍. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം യഥാസമയം പ്രസിദ്ധപ്പെടുത്തും. www.aiimsexams.org/info/keydates_2018 html.
- ന്യൂദല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്മ്യുണോളജിയില്‍ പിഎച്ച്ഡി പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ജനുവരി 10 വരെ. ഇതിലേക്കുള്ള എന്‍ട്രന്‍സ് പരീക്ഷ ഫെബ്രുവരി 18 ന്. JGEEBILS-18 ല്‍ യോഗ്യത നേടുന്നവരെയും പരിഗണിക്കും. www.nii.res.in.-
പ്രതികരിക്കാൻ ഇവിടെ എഴുതുക: