Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പഞ്ചഭൂതങ്ങള്‍ സമന്വയിച്ചു ചക്കുളത്തുകാവ് യാഗഭൂമിയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2017, 02:13 am IST
in Alappuzha

നീരേറ്റുപുറം: ഭക്തിയുടെ നിറസാന്നിധ്യത്തില്‍ പഞ്ചഭൂതങ്ങള്‍ സമന്വയിച്ചു. ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം യാഗഭൂമിയായി. പുണ്യം പൂക്കുന്ന വ്യശ്ചികമാസത്തിലെ ത്യക്കാര്‍ത്തിക പുലരിയില്‍ പഞ്ചഭൂതങ്ങളെ സാക്ഷിനിര്‍ത്തി സ്ത്രീകള്‍ ചക്കുളത്തമ്മക്ക് പൊങ്കാല അര്‍പ്പിച്ചതോടെ പ്രദേശം മഹായാഗഭൂമിയായി മാറി. അഗ്നി, വായു, ഭൂമി, ആകാശം, ജലം എന്നിവ പൊങ്കാലയുടെ ഭാഗമാകുന്ന അവസരത്തില്‍ ദേവി മന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ലക്ഷക്കണക്കിന് ഭക്തര്‍ ചക്കുളത്തമ്മക്ക് നിവേദ്യം പാകപ്പെടുത്തി ആത്മസായൂജ്യം നേടി. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമെത്തിയ തീര്‍ത്ഥാടകര്‍ ചൊവ്വാഴ്ച ഉച്ചയോടെ ക്ഷേത്രത്തിലും സമീപപ്രദേശങ്ങളിലും തമ്പടിച്ചിരുന്നു.

പുലര്‍ച്ചേ നാലിന് നടന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ പൊങ്കാല ചടങ്ങുകള്‍ ആരംഭിച്ചു. ക്ഷേത്രത്തില്‍ തമ്പടിച്ചിരുന്ന ഭക്തര്‍ ഈറനോടെ മഹാഗണപതി ഹോമത്തില്‍ പങ്കെടുത്തു. നാമജപങ്ങളുടേയും വായ്‌കുരവയുടേയും അലൗകിക സംഗമത്തില്‍ ചക്കുളത്തുകാവ് ഉത്സവച്ചാര്‍ത്തില്‍ കുളിച്ച് നില്‍ക്കുമ്പോള്‍ ഏറ്റവും വലിയ ഭക്തജന സംഗമത്തിന് സാക്ഷിയായി. അരിയും, കദളിപ്പഴവും, ശര്‍ക്കരയും, ഏലക്കായും, മുന്തിരിയും പൊങ്കാല നേദ്യത്തിന്റെ ഭാഗമാകുമ്പോള്‍ നേദ്യമധുരം പോലെ ജീവിതവും മധുരമായി തീരുമെന്നാണ് ഭക്തരുടെ വിശ്വാസം. കളങ്കമില്ലാത്ത വിശ്വാസം അനുഭൂതിയായും അനുഭൂതി അനുഭവമായും മാറുന്ന അസുലഭ മുഹൂര്‍ത്തമാണ് പൊങ്കാല സമര്‍പ്പണത്തിലൂടെ ഭക്തര്‍ക്ക് അനുഭവേദ്യമായത്. ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി പണ്ടാര പൊങ്കാല അടുപ്പില്‍ അഗ്നി പകര്‍ന്നതോടെ മഹായാഗത്തിന് തുടക്കമായി.

പണ്ടാര പൊങ്കാല അടുപ്പില്‍ നിന്ന് ഭക്തര്‍ പകര്‍ന്നെടുത്ത അഗ്നി പൊങ്കാല അടുപ്പുകളില്‍ നിന്ന് അടുപ്പുകളിലേക്ക് പകര്‍ന്നു. ക്ഷേത്രത്തിന് 70 കിലോമീറ്റര്‍ ചുറ്റളവില്‍ അഗ്നി പകര്‍ന്നതോടെ പ്രദേശം യജ്ഞഭൂമിയായി തീര്‍ന്നു. ക്ഷേത്ര മൈതാനത്തും, തകഴി-തിരുവല്ല, പൊടിയാടി -മാന്നാര്‍ -മാവേലിക്കര, ചെങ്ങന്നൂര്‍-പന്തളം, മാവേലിക്കര-ഹരിപ്പാട്, നീരേറ്റുപുറം-മുട്ടാര്‍, എടത്വാ-വീയപുരം എന്നീ സംസ്ഥാന പാതയിലും, ഇടറോഡുകളിലും സമീപത്തെ വീടുകളുടെ പറമ്പിലും ഭക്തര്‍ അടുപ്പ് കൂട്ടി നിവേദ്യം പാകപ്പെടുത്തി. ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി ചടങ്ങുകള്‍ക്ക് നേത്യുത്വം നല്‍കി.

നേദ്യപായസം കാണികള്‍ക്ക് വിതരണം ചെയ്യാനും വീടുകളില്‍ എത്തിക്കാനുമുള്ള തിരക്കാണ് പിന്നീട് അനുഭവപ്പെട്ടത്. ഗ്രീന്‍ പ്രോട്ടോകോളിന്റെ അടിസ്ഥാനത്തിലാണ് പൊങ്കാല നടന്നത്. ആലപ്പുഴ, പത്തനംതിട്ട ജില്ല കളക്ടര്‍മാര്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കിയിരുന്നു. കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് ആരംഭിച്ചത് ഭക്തര്‍ക്ക് ആശ്വാസമായി. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ ഇത്തവണ ക്ഷേത്രത്തിലെത്തിയെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ കെ.കെ. ഗോപാലകൃഷ്ണന്‍ നായര്‍ അറിയിച്ചു. സേവാഭാരതി സേവാകേന്ദ്രത്തിന്റെ പ്രവര്‍ത്തനവും ഭക്തര്‍ക്ക് ആശ്വാസമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Main Article

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

Kerala

പാലക്കാട് മണ്ഡലത്തില്‍ 2400 കോടിയുടെ വികസനപദ്ധതിയുമായി എന്‍ഡിഎയുടെ പ്രകടന പത്രിക

Kerala

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

News

ഗുരുവായൂരിൽ പൂജയ്‌ക്ക് മുമ്പേ പ്രസാദം; തീരുമാനം വിവാദമാകുന്നു; വിശ്വാസികളെ വഞ്ചിക്കുന്നുവെന്ന് വിമർശനം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സുരേഷ് ഗോപിക്കെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി; ഹർജി നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

2018ലേത് മനുഷ്യനിര്‍മ്മിത പ്രളയം; തൊട്ടപ്പള്ളി സ്പില്‍വേ തുറക്കാഞ്ഞതിലും വൻ അട്ടിമറി, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ആ പ്രളയം പിണറായി സർക്കാരിന്റെ സൃഷ്ടിയായിരുന്നുവെന്ന്

കോൺഗ്രസ് വിട്ട നവജ്യോത് കൗർ സിദ്ധു പുതിയ പാർട്ടി ഉണ്ടാക്കി

ആർട്ടെമിസ് 2 സംഘത്തിന്റെ ചരിത്ര നേട്ടം: ചന്ദ്രനെ ചുറ്റി ഒറയോണ്‍, 54 വർഷത്തിന് ശേഷം മനുഷ്യൻ ചന്ദ്രന്റെ മറുപുറം കണ്ടു

ഇറാൻ തലവൻ മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്

കല്യാണം കഴിഞ്ഞിട്ടും ബ്രോക്കർഫീസ് നൽകിയില്ല: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ബ്രോക്കർ പിടിയിൽ

തെരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസം മാത്രം, ഇന്ന് കൊട്ടിക്കലാശം,കേരളം പോളിംഗ് ബൂത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.