തിരുവല്ല: വൃതശുദ്ധിയുടെ വൃശ്ചിക കാര്‍ത്തികയില്‍ ചക്കുളത്ത് കാവിലമ്മക്ക് ആയിരങ്ങള്‍ പൊങ്കാല അര്‍പ്പിച്ചു. സംസ്ഥാനത്തിനകത്തും, പുറത്തും നിന്നുമായി പതിനായിരക്കണക്കിനു ഭക്തരാണ് ചുട്ടുപൊള്ളുന്ന ചൂടിനെ മറികടന്ന് അമ്മക്ക് പൊങ്കാല അര്‍പ്പിക്കാന്‍ ചക്കുളത്തുകാവിലെത്തിയത്.വെളുപ്പിന് 3.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്താടെ ചടങ്ങുകള്‍ ആരംഭിച്ചു.
തൂടര്‍ന്ന് ശ്രീകോവിലിനുള്ളിലെ കെടാവിളക്കില്‍ നിന്നും പകര്‍ന്ന ഭദ്രദീപം പണ്ടാര പൊങ്കാല അടുപ്പില്‍ തെളിയിച്ച് ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി പൊങ്കാലയ്ക്ക് തുടക്കം കുറിച്ചു. പൊങ്കാലയുടെ ചടങ്ങുകള്‍ക്ക് ക്ഷേത്ര കാരൃദര്‍ശി മണിക്കുട്ടന് നമ്പൂതിരി നേതൃത്വം വഹിച്ചു.രാവിലെ ഒന്‍പതിന് ആദ്ധ്യാത്മിക ആചാര്യന് ഡോ.രമേശ് ഇളമണ്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ നടന്ന വിളിച്ചുചൊല്ലി പ്രാര്‍ത്ഥനക്കു ശേഷം ക്ഷേത്രത്തില്‍ നിന്നു പകര്‍ത്തിയ ദീപം 70 കിലോമീറ്ററോളം ചുറ്റളവില്‍ പൊങ്കാല അടുപ്പുകളിലേയ്ക്ക് പകര്‍ന്നതോടെ ശ്രീവല്ലഭപുരി യാഗഭൂമിയായി.തുടര്‍ന്ന് ദേവിയെ 41 ജീവിതകള്‍ എഴുന്നള്ളിച്ച് അഞ്ഞൂറില്പരം പുരോഹിതന്മാര് നിവേദ്യത്തിന് കാര്‍മ്മികത്വം വഹിച്ചു.
നീരേറ്റുപുറം മുതല്‍ ചെങ്ങന്നുര്‍, പന്തളം വരെയും, തിരുവല്ലാ ചങ്ങനാശേരി റോഡില്‍ മുത്തുര്‍ വരെയും. പൊടിയാടി മാവേലിക്കര റോഡില്‍ ചെന്നിത്തല വരെയും നീരേറ്റുപുറം അമ്പലപ്പുഴ റോഡില്‍ കേളമംഗലം വരെയും, എടത്വായില്‍ നിന്നു വീയപുരം, കിടങ്ങറ, തായങ്കരി എന്നിവിടങ്ങളിലേക്കുളള റോഡുകളിലും,
തിരുവല്ല അമ്പലപ്പുഴ റോഡില്‍ നീരേറ്റുപുറം പാലം മുതല്‍ പൊടിയാടി തിരുവല്ലാ വരെയും, കിടങ്ങറാറുട്ടിലും, എംസി റോഡില്‍ കുറ്റുര് മുതല്‍ മുത്തുര്‍ വരെയും, ടികെ റോഡില്‍ മനയ്ക്കച്ചിറ വരെയും പൊങ്കാല അടുപ്പുകള്‍ നിരന്നു. മുന്‍വര്‍ഷത്തേക്കാള്‍ വളരെ കുടുതല്‍ ഭക്തര്‍ ഇത്തവണ പൊങ്കാല അര്‍പ്പിക്കാന്‍ എത്തിയിരുന്നു.പൊങ്കാല നിവേദ്യത്തിനുശേഷം ജീവത എഴുന്നെള്ളത്ത് തിരികെ ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ ദിവ്യ അഭിഷേകവും ഉച്ചദീപാരാധനയും നടന്നു.
ഉണ്ണിക്കൃഷ്ണന് നമ്പൂതിരി, അശോകന് നമ്പൂതിരി, രഞ്ജിത്ത് ബി.നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. വൈകീട്ട് സാംസ്കാരിക സമ്മേളനം നടന്നു.യുഎന്‍ വിദഗ്ധ സമിതി ചെയര്മാന് ഡോ. സി.വി.ആനന്ദബോസ് കാര്‍ത്തിക സ്തംഭത്തിന് അഗ്നി പകര്‍ന്നു. ക്ഷേത്രത്തിലെ പന്ത്രണ്ട് നോയമ്പ് ഉത്സവം 16 മുതല്‍ 27 വരെ നടക്കും. നാരീപൂജ പരിസ്ഥിതി പ്രവര്‍ത്തക വന്ദനാ ശിവ പതിനാറിന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: