ചങ്ങനാശ്ശേരി: നഗരസഭ പ്രദേശത്ത് വഴിവിളക്കുകള്‍ കത്താതായിട്ട് മാസങ്ങള്‍ കഴിഞ്ഞു. മിക്കവാര്‍ഡുകളിലും പൂര്‍ണ്ണമായും വഴിവിളക്കുകള്‍ കത്തുന്നില്ലെന്ന് സിറ്റിസണ്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി യോഗം കുറ്റപ്പെടുത്തി. അറ്റകുറ്റപണികള്‍ക്ക് വഴിവിളക്കുകള്‍ പ്രകാശിപ്പിക്കുന്നതിന് ടൈമര്‍ ഏര്‍പ്പെടുത്തിയെങ്കിലും ഗുണനിലവാരമില്ലാത്ത സാധന സാമഗ്രികള്‍ ഉപയോഗിക്കുന്നതിനാല്‍ ഇതേക്കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന് യോഗം ആവശ്യപ്പെട്ടു. ഉത്സവ സീസണ്‍ അടുത്തതിനാല്‍ നഗരപ്രദേശത്ത് പൂര്‍ണ്ണമായും വഴിവിളക്കുകള്‍ തെളിക്കുകയും തകര്‍ന്ന് കിടക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തി സഞ്ചാരയോഗ്യമാക്കുവാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഡോ. റൂബിള്‍രാജ് യോഗം ഉദ്ഘാടനം ചെയ്തു.
















