കല്‍പ്പറ്റ: വയനാട് ജില്ലാതല ലോകഭിന്ന ശേഷി ദിനം സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ എസ് കെഎംജെ സ്‌കൂളില്‍ ആഘോഷിച്ചു.നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍ കുട്ടി പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയതു. കായിക പരിപാടികള്‍ക്ക് ആരംഭം കുറിച്ച് കൊണ്ട് ദീപശിഖ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എം. മധു ഏറ്റുവാങ്ങി.ഭിന്ന ശേഷിക്കാര്‍ക്കായുള്ള വിവിധ കലാകായിക മല്‍സരങ്ങള്‍ നടത്തി.ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിനുള്ള നിയമം സംബന്ധിച്ച് ലോക്കല്‍ ലെവല്‍ കമ്മിറ്റി കണ്‍വീനര്‍ സുകുമാരന്‍ മംഗലശ്ശേരി ക്ലാസ്സെടുത്തു. സമാപന സമ്മേളനം വയനാട് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.കല്‍പ്പറ്റ നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.പി.ഹമീദ് അധ്യക്ഷത വഹിച്ചു.
















