നടവയല്‍: വയലിന്റെ നാടായ വയല്‍നാട്ടില്‍ നെല്‍ക്കൃഷി വിളവെടുപ്പ് സീസണ് ആരംഭിച്ചതോടെ കര്‍ഷകരുടെ അജ്ഞത മുതലെടുത്ത് അന്യ സംസ്ഥാന ലോബികളും,ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരും ചേര്‍ന്ന് കര്‍ഷകരെ ചൂഷണം ചെയ്യുന്നുവെന്ന് പരാതി ഉയരുന്നു.തമിഴ്നാട്,കര്‍ണ്ണാടക,പാലക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും 100 കണക്കിന് കൊയ്ത്ത് യന്ത്രങ്ങളാണ് ഇടനിലക്കാര്‍ വഴി ജില്ലയിലെ വിവിധ പാടശേഖരങ്ങളില്‍ എത്തിച്ചിരിക്കുന്നത്.എന്നാല്‍ മണിക്കൂറിന് 2000 മുതല്‍ 3500 ന് മുകളില്‍ വരെ വാടക കര്‍ഷകരില്‍ നിന്നും ഈടാക്കുന്നുവെന്ന പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്.അന്വ സംസ്ഥാനത്ത് നിന്നും യന്ത്രം കൊണ്ടുവരുന്നതിന്റെ ചിലവ് അടക്കം ഇവിടെ മണിക്കൂറിന് 1800ന് താഴെ മാത്രമേ ചിലവ് വരു എന്നിരിക്കേയാണ്.ഇടനിലക്കാര്‍ കര്‍ഷകരില്‍ നിന്നും വന്‍ തുക വാങ്ങിക്കുന്നത്.മിക്ക പാടശേഖരങ്ങജിലും തോന്നിയ വാടകയാണ് ഈടാക്കുന്നത്.കാലപഴക്കം ചെന്ന യന്ത്രങ്ങളാണ് ഇവയിലേറെയും എന്നത് കൊണ്ട് തന്നെ കര്‍ഷകര്‍ക്ക് നെല്ലും,വൈക്കോലും പകുതിയോളം വയലില്‍ നഷ്ട്ടമാകുകയും ചെയ്യുന്നു.കൃഷിക്കാരന് നേരിട്ട് കൊയ്ത്തുയന്ത്രം എത്തിക്കാമെന്ന് വിചാരിച്ചാല്‍ അതും നടക്കില്ല.ജില്ലയിലെ ഇടനിലക്കാര്‍ വഴി മാത്രമേ യന്ത്രം നല്കു എന്നാണ് തമിഴ്നാട് യന്ത്ര ഉടമകള്‍ പറയുന്നത്.കര്‍ഷകരെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാന്‍ ജില്ലാ ഭരണകൂടമോ,കൃഷി വകുപ്പോ ഇടപെടലുകള്‍ നടത്തുന്നില്ലന്നും.ജില്ലാ പഞ്ചായത്തിന്റെയും മറ്റും അധീനതയിലുളളയന്ത്രങ്ങള് ഉപകരിക്കാതെ നശിക്കുകയാണന്നും കര്‍ഷകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: