വര്‍ക്കല: എല്ലാഭാഗത്തും വിഭാഗീയതയും ചേരിതിരിവും പ്രകടമാകുന്ന വര്‍ത്തമാനകാലത്ത് ‘അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരനു സുഖത്തിനായ് വരേണം’ എന്ന ഗുരുവാണി ജനാധിപത്യത്തിന്റെ പാഠമാണെന്ന് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സ് ഡയറക്ടര്‍ ജനറല്‍ ഡോ ബിജു ലക്ഷ്മണന്‍. 85-ാമത് ശിവഗിരി തീര്‍ഥാടനത്തിന്റെ ഭാഗമായി നടക്കുന്ന സാഹിത്യമത്സരങ്ങളുടെ മേഖലാതല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധര്‍മസംഘം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, തീര്‍ഥാടനസെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി വിശാലനന്ദ, ഡോ അജയന്‍ പനയറ എന്നിവര്‍ പങ്കെടുത്തു.
















