തിരുവല്ല: പുലര്‍ച്ചെ നാലിന് ഗണപതിഹോമവും നിര്‍മ്മാല്യദര്‍ശനവും 8.30 ന് വിളിച്ചു ചൊല്ലി പ്രാര്‍ത്ഥന, ഒമ്പതിന് ക്ഷേത്രകാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ആധ്യാത്മിക സംഗമം മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി ഉദ്ഘാടനം ചെയ്യും. പൊങ്കാലയുടെ ഉദ്ഘാടനകര്‍മ്മം സിംഗപ്പൂര്‍ ശ്രീനിവാസ പെരുമാള്‍ ക്ഷേത്രം മെമ്പര്‍ ധര്‍മ്മചിന്താമണി കുമാര്‍ പിള്ള നിര്‍വഹിക്കും.
സിംഗപ്പൂര്‍ നയതന്ത്രജ്ഞനും സ്പെഷ്യല്‍ എന്‍വോയിയുമായ പത്മശ്രീ ഗോപിനാഥപിള്ള മുഖ്യ അതിഥിയായിരിക്കും. സിംഗപ്പൂര്‍ മലയാളി സമാജം പ്രസിഡന്റ് അജയകുമാര്‍ നായര്‍ മുഖ്യ പ്രഭാക്ഷണം നടത്തും. തുടര്‍ന്ന് മണിക്കുട്ടന് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ ദേവിയെ ക്ഷേത്രശ്രീകോവിലില്‍ നിന്നും എഴുത്തുള്ളിച്ച് പണ്ടാര പൊങ്കാല അടുപ്പിന് സമീപം എത്തുമ്പോള്‍ പൊങ്കാലക്ക് തുടക്കം കുറിച്ചുകൊണ്ട് പണ്ടാര അടുപ്പിലേയ്ക്ക് മുഖ്യ കാര്യദര്‍ശി രാധാകൃക്ഷ്ണന്‍ നമ്പൂതിരി അഗ്നി പകരും.
11 ന് 500 ല്‍ അധികം വേദ പണ്ഡിതന്മാരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദേവിയെ 41 ജീവിതകളിലായി എഴുന്നുള്ളിച്ച് ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നേദിക്കും. പൊങ്കാല നേദ്യത്തിനു ശേഷം ദിവ്യ അഭിഷേകവും ഉച്ചദീപാരാധനയും നടക്കും. വൈകിട്ട് 5.30 ന് സാംസ്ക്കാരിക സമ്മേളനം കുട്ടനാട് എംഎല്‍എ തോമസ്സ് ചാണ്ടി ഉദ്ഘാടനം ചെയ്യും. ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. യുഎന്‍ വിദഗ്ധ സമിതി ചെയര്മാന് ഡോ.സി.വി.ആനന്ദബോസ് ഐഎഎസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്നി പകരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: