തിരുവല്ല: തപസ്യ കലാസാഹിത്യവേദി് മാര്‍ഗി സതി അനുസ്മരണം നടത്തി. പരിപാടി ചലച്ചിത്രതാരം കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. അഭിലാഷ് ചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. തന്ത്രി അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് കളിവിളക്ക് തെളിച്ചു. പരിപാടിയില്‍ നിരവധി കലാപ്രേമികള്‍ പങ്കെടുത്തു.തുടര്‍ന്ന് മാര്‍ഗി സതിയുടെ മകള്‍ രേവതി സുബ്ര്ഹമണ്യന്‍ നങ്യാര്കുത്ത് അവതരിപ്പിച്ചു. മതില്‍ഭാഗം രാഘവേശ്വര ക്ഷേത്രത്തിലാണ് പരിപാടി നടത്തിയത്. മാര്‍ഗി സതി രചിച്ച ശ്രീരാമചരിതം സമ്പൂര്‍ണാവതാരമാണ് രേവതി അരങ്ങിലാടിയത്. ഭര്‍ത്താവ് സുബ്രഹ്മണ്യന് ഇടയ്ക്ക വായിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: