തിരുവില്വാമല: തിരുവില്വാമല ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തിങ്കളാഴ്ച തുടക്കമാവും. പട്ടം താണുപിള്ള മന്ത്രിസഭയിലെ മന്ത്രിയായിരുന്ന റാവു ബഹുദൂര്‍ ടി.കെ നായരുടെ അച്ഛന് കൂട്ടാല നാരായണന് നായര്‍ സ്ഥാപിച്ച വിദ്യാലയമാണ് തലമുറകള്‍ക്ക് വിദ്യ പകര്‍ന്ന് നൂറുവര്‍ഷം പിന്നിടുന്നത്. നൂറ് ദിവസങ്ങള്‍ നീളുന്ന പരിപാടികളോടെയാണ് ശതാബ്ദി ആഘോഷിക്കുക. അഞ്ചു മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള ക്ലാസുകളിലായി 1200 വിദ്യാര്‍ഥികളാണ് ഇവിടെ അധ്യയനം നടത്തുന്നത്. തിങ്കളാഴ്ച രാവിലെ 9ന് തിരുവില്വാമല ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ നിന്ന് ഘോഷയാത്ര ആരംഭിക്കും.10ന് വിദ്യഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ചേലക്കര എം.എല്‍.എ യൂ.ആര് പ്രദീപ് അധ്യക്ഷനാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: