പത്തനംതിട്ട: ശബരിമല പാതയില്‍ ളാഹയ്ക്ക് സമീപം ചെളിക്കുഴിയില്‍ കെഎസ്സ്ആര്‍ടിസി ബസ്സ് ആന്ധ്ര സ്വദേശികളായ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ടെമ്പോ ട്രാവലറില്‍ ഇടിച്ച് 15 പേര്‍ക്ക് പരിക്കേറ്റു.
ഗുരുതരമായി പരിക്കേറ്റ 4 പേരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ചെളിക്കുഴിയിലെ വളവില്‍ ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു അപകടം.
ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ആന്ധാ സ്വദേശികളായ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലറില്‍ പത്തനംതിട്ടയില്‍ നിന്ന് പമ്പയിലേക്ക് പോയ കെഎസ്സ്ആര്‍ടിസി ബസ്സ് ഇടിക്കുകയായിരുന്നു. സ്ഥലത്തെത്തിയ സെയ്ഫ് സോണ്‍ ഉദ്ദ്യോഗസ്ഥരും പോലീസും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് പരിക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഗുരുതരമായി പരിക്കേറ്റ ആന്ധ്രാ സ്വദേശികളായ ഗുരുവര്ധന് (23), ചന്ദ്ര (38), വെങ്കിടേശ്വര റാവു (27), ഡൈവര്‍ കോട്ടയം സ്വദേശി മനോജ് (36) എന്നിവരെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ആന്ധ്രാ ഗുണ്ടൂര്‍ സ്വദേശികളായ തീര്‍ത്ഥാടകര്‍ ചെങ്ങന്നൂരില്‍ നിന്നും വിളിച്ച ടാക്സി വാഹനമാണ് അപകടത്തില്‍ പെട്ടത്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍: വെങ്കിട ദുര്‍ഗ്ഗാപ്രസാദ് (32), മല്ലികാര്‍ജ്ജുന്‍ (38), ലക്ഷ്മീപാടി (26), വെങ്കിടേശ്വര റാവു (37), ശ്രീനിവാസ റെഡ്ഡി (27), ശ്രീനു (35), നരസിംഹ (45), ശ്രീനിവാസ റാവു (29), വെങ്കിട നാരായണ (53), നാഗേഷ് റാവു (35), വിജയ മണികണ്ഠന് (അഞ്ച്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: