തിരുവനന്തപുരം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഏത് അടിയന്തരഘട്ടത്തെയും നേരിടാനുള്ള മുന്‍കരുതല്‍ എന്ന നിലയ്‌ക്ക് ജില്ലയിലെ എല്ലാ വില്ലേജ്-പഞ്ചായത്ത് ഓഫീസുകളും ശനി, ഞായര്‍ ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കളക്ടര്‍ ഡോ കെ. വാസുകി അറിയിച്ചു. എല്ലാ ഓഫീസുകളും ബന്ധപ്പെട്ട ഓഫീസര്‍മാര്‍ ഹാജരായിരിക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു. താലൂക്ക് ഓഫീസുകളില്‍ തഹസീല്‍ദാര്‍, എല്‍ ആര്‍ തഹസീല്‍ദാര്‍, ആര്‍ആര്‍ തഹസീല്‍ദാര്‍, സെപ്ഷ്യല്‍ യൂണിറ്റിലെ തഹസീല്‍ദാര്‍മാര്‍ എന്നിവരും ഹാജരായിരിക്കണം.
















