ബാലരാമപുരം: ഇന്ദിരാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സമൂഹവിവാഹ ചടങ്ങില്‍ വിവാഹിതരായ ബാലരാമപുരം പ്രദേശത്തെ വധൂവരന്മാര്‍ക്ക് ബാലരാമപുരം ബഹുജനസമിതിയുടെ ആഭിമുഖ്യത്തില്‍ പൗരസ്വീകരണം നല്‍കി. സമിതി പ്രസിഡന്റ് എം.നിസ്താറിന്റെ അധ്യക്ഷതയില്‍ മുന്‍ എംഎല്‍എ അഡ്വ എസ്.ആര്‍.തങ്കരാജ് നവദമ്പതികള്‍ക്ക് പുതുവസ്ത്രങ്ങള്‍ സമ്മാനിച്ചു. ചെയര്‍മാന്‍ അഡ്വ എ.എന്‍. പ്രേംലാല്‍, എ.എം. സുധീര്‍, റോയല്‍ ജി. സുരേഷ് തമ്പി, സോമ അയൂബ്ഖാന്‍, കവി കോട്ടുകാല്‍ ശ്യാമപ്രസാദ്, ജെ. ഹയറുന്നിസാ ബീവി, വി. വിജയരാജ് എന്നിവര്‍ സംസാരിച്ചു.
















