തിരുവനന്തപുരം: കേരളം, ലക്ഷദ്വീപ് തീരമേഖലയില്‍ അടുത്ത 24 മണിക്കൂര്‍ കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ശേഷമുള്ള 24 മണിക്കൂര്‍ കര്‍ണാടക തീരമേഖലയിലും കടല്‍ക്ഷോഭമുണ്ടാകും. ലക്ഷദ്വീപില്‍ കാറ്റ് കനത്തനാശം വിതയ്‌ക്കാന്‍ സാധ്യതയുണ്ടെന്ന് അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശക്തമായ കാറ്റിനെ തുടര്‍ന്ന് തിരമാലകള്‍ ഉയരത്തില്‍ ആഞ്ഞടിക്കാനും സാധ്യതയുണ്ട്.
















