മലപ്പുറം: ഗെയില്‍ പദ്ധതി പൂര്‍ത്തിയാവുന്നതോടെ ജില്ലയില്‍ ലഭിക്കുന്നത് ലാഭകരവും സുരക്ഷിതവുമായ പാചക വാതകമായിരിക്കുമെന്ന് ഒന്നര വര്‍ഷമായി പദ്ധതിയില്‍ നിന്നുള്ള പാചക വാതകം വിട്ടാവശ്യത്തിന് ഉപയോഗിക്കുന്ന ഗുണഭോക്താക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. കളക്ട്രേറ്റില്‍ നടന്ന ഗെയില്‍ പദ്ധതിക്ക് സ്ഥലം വിട്ടു നല്‍കിയവരുടെ ചെക്ക് വിതരണ യോഗത്തിലാണ് ഇത് സംബന്ധിച്ച ഗുണഭോക്താക്കള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്ക് വച്ചത്. രണ്ട് മാസത്തിന് ഒരു സാധാരണ കുടുംബത്തിന് പരമാവധി 300 രൂപയില്‍ താഴെ മാത്രമെ ചെലവ് വരികയുള്ളു.
യോഗത്തില്‍ കളമശേരി മുനസിപ്പാലിറ്റിയില്‍ പാചക വാതകം ഉപയോഗിക്കുന്ന പി. കെ. രാമചന്ദ്രനാണ് ആദ്യമായി തന്റെ അനുഭവങ്ങള്‍ പങ്ക് വച്ചത്. തുടര്‍ന്ന് മുനിസിപ്പാലിറ്റിയിലെ 14-ാം വാര്‍ഡ് കൗണ്‍സിലര്‍ മിനി സോമദാസ്, മേരി ജോസ്, തുടങ്ങിയവരും സംസാരിച്ചു. പദ്ധതിയില്‍ നിന്ന് വീട്ടിലേക്ക് പ്രത്യേക കണക്ഷന് എടുത്താണ് ഇവര്‍ പാചക വാതകം ഉപയോഗിക്കുന്നത്.
പൊന്മുള വില്ലേജില്‍ ഭൂമി വിട്ടുനല്‍കിയവരുടെ വിളയുടെ ആനുകൂല്യമാണ് ചടങ്ങില്‍ വിതരണം ചെയ്തത്. 9.48 ലക്ഷം രൂപയാണ് അഞ്ച് പേര്‍ക്കായി നല്കി. ഗെയില്‍ കണ്‍സ്ട്രക്ഷന്‍ വിഭാഗം ജനറല്‍ മാനേജര്‍ ടോണി മാത്യ, ചീഫ് മാനേജര്‍ പ്രിന്‍സ് പി. ലോറന്‍സ്, ബാബു മാത്യു, ഡപ്യുട്ടി കലക്ടര്‍ സി. രാമചന്ദ്രന്, ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റ, ഡിവൈഎസ്പി തോട്ടത്തില്‍ ജലീല്‍, ആര്‍ഡിഒ അനീഷ് കെ. തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: