മാനന്തവാടി:വളളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ വർഷം തോറും നടത്തി വരാറുള്ള ഉത്സവ ചടങ്ങുകൾ എല്ലാം ഉൾക്കൊള്ളുന്ന ഉത്രം കോലം ഉത്സവം 8ന്ആരംഭിക്കും. വൈകുന്നേരം മാനന്തവാടി പള്ളിയറ ക്ഷേത്രത്തിൽ നിന്നും ഭഗവതിയുടെ തിരുവായുധം എഴുന്നെള്ളിച്ചു കൊണ്ടുവന്ന് താഴെ കാവിലുള്ള മണിപ്പുറ്റിൽ എത്തിക്കുന്നതോടു കൂടിയാണ് ഉത്സവം ആരംഭിക്കുക. തുടർന്ന് താഴെക്കാവിലെ പാട്ട് പുരയിൽ വെച്ച് തിരുവത്താഴത്തിനുള്ള അരി അളവും, കഷ്ണം നുറുക്കലും നടക്കും. അതിനു ശേഷം മേലേക്കാവിൽ ക്ഷേത്രം നട തുറന്ന് ദീപാരാധനയും, അത്താഴ പൂജയും, താഴെക്കാവിലേക്കുള്ള എഴുന്നെള്ളത്തും നടക്കും. 10 ന് ഉച്ചപൂജ, തോറ്റം എന്നിവയ്‌ക്ക് ശേഷം അന്നപൂർണ്ണേശ്വരി ഹാളിൽ അന്നദാനവും ഉണ്ടായിരിക്കും. മൂന്ന് ദിവസങ്ങളിലായി നടത്തപ്പെടുന്ന ചടങ്ങുകൾ കോലം കൊറയ്‌ക്കു ശേഷം തിരുവായുധം തിരികെ പള്ളിയറ ക്ഷേത്രത്തിലേക്ക് കൊണ്ടു പോകുന്നതോടുകൂടി ഉത്രം കോലം ഉത്സവ ചടങ്ങുകൾ അവസാനിക്കുന്നതാണെന്ന് ക്ഷേത്രം ട്രസ്റ്റി ഏച്ചോം ഗോപി , എക്സിക്യൂട്ടീവ് ഓഫീസർ കെ.വി.നാരായണൻ നമ്പൂതിരി എന്നിവർ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: